Posted On
date_range Updated On
date_range ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ
തിരുവനന്തപുരം: ഒരു ഗഡു ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കും. സാമൂഹ്യ ക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വിതരണം ചെയ്യുന്നതിന് 831 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇതിൽ 731 കോടിയും ക്ഷേമപെൻഷൻ വിതരണത്തിനാണ്. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് 1600 രൂപ വീതം ലഭിക്കുക.
അതേസമയം, രണ്ട് ഗഡു ക്ഷേമപെൻഷൻ കുടിശ്ശികയാണ്. മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപന പ്രകാരം 2026 മാർച്ചിന് മുമ്പ് ഈ കുടിശ്ശിക കൊടുത്തു തീർക്കണം.
ആകെ അഞ്ചു ഗഡു കുടിശികയാണ് ക്ഷേമപെൻഷനിൽ നൽകാൻ ഉണ്ടായിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടു ഗഡുവും ഈ വർഷം ഒരു ഗഡുവും അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.