എതിർ ശബ്​ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാൻ സർക്കാർ ശ്രമം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറിയും എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറുമായ റസാഖ് പാലേരിയെ അന്യായമായ ി പേരാമ്പ്ര ​​െപാലീസ് സ്​റ്റേഷനിൽ വിളിപ്പിച്ച്​ മൊഴിയെടുത്തത്​ സർക്കാർ നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്ക ുന്ന എതിർ ശബ്​ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമത്തി​​െൻറ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി. ഇത്തരം ജനാധിപത്യവിരുദ്ധ നടപടി അംഗീകരിക്കാനാകി​െല്ലന്ന്​ പ്രസിഡൻറ്​ ഹമീദ് വാണിയമ്പലത്തി​​െൻറ അധ്യക്ഷതയിൽ ഒാൺലൈനായി ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗം വ്യക്തമാക്കി.

മറുശബ്​ദങ്ങളെ ഭയപ്പെടുന്നത് ഫാഷിസ്​റ്റ്​ രീതിയാണ്. സർക്കാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന മോബ് ലിഞ്ചിങ്ങിന് അനുസരിച്ചല്ല െപാലീസ് പ്രവർത്തിക്കേണ്ടത്. സർക്കാറി​​െൻറ വീഴ്ച മറച്ചു പിടിക്കാനും ഭരണപക്ഷം രാഷ്​ട്രീയ എതിരാളികളായി പ്രഖ്യാപിച്ചവരെ കരിവാരിത്തേക്കാനും ഭീഷണിപ്പെടുത്തി നിശ്ശബ്​ദമാക്കാനുമാണ് ഇൗ നടപടി.

പായിപ്പാട് സംഭവത്തിൽ ഗൂഢാലോചനയുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ നിയമപരമായ നടപടിയെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പകരം ആ അവസരം ഉപയോഗിച്ച് രാഷ്​ട്രീയ എതിരാളികളെ ആക്രമിക്കാമെന്നാണ് ഭരണകൂടം കരുതുന്നത്.

ലോക്​ഡൗണി​​െൻറ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾ അടക്കം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അതിശക്തമായി തന്നെ വരും ദിവസങ്ങളിലും ഉയർത്തും. അതോടൊപ്പം സർക്കാർ നടപ്പാക്കുന്ന ജനോപകാരപ്രദമായ എല്ലാ പദ്ധതികളോടും പൂർണമായി സഹകരിക്കുകയും ജനങ്ങളുടെ പ്രയാസം ലഘൂകരിക്കാൻ സ്വന്തം നിലക്ക് ശ്രമിക്കുകയും ചെയ്യുമെന്ന്​ പാർട്ടി വ്യക്തമാക്കി.

Tags:    
News Summary - welfare party statement -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.