കാലവർഷക്കെടുതി: പാർട്ടി പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനത്തിന് രംഗത്തിറങ്ങുക -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മേഖലയിൽ കനത്ത മഴതുടരുന്ന സാഹചര്യത്തിൽ പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള കാലവർഷക്കെടുതികൾ മുന്നിൽ കണ്ട് വെൽഫെയർ പാർട്ടി പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.

ചാലിയാറിലും ഇരുവഴിഞ്ഞിപ്പുഴയുമടക്കം മിക്ക നദികളിലും ജല നിരപ്പുയരുകയാണ്. ഡാമുകൾ തുറക്കാനുള്ള സാധ്യതയുമുണ്ട്. കനത്ത മഴയിലും കാറ്റിലും നാശനഷ്ടങ്ങളും മരണങ്ങളുമുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ ഉടൻ ആരംഭിക്കേണ്ടുന്ന സാഹചര്യമാണുള്ളത്.

സംസ്ഥാനത്തെ മുഴുവൻ പ്രവർത്തകരും രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി രംഗത്തിറങ്ങണം. ടീം വെൽഫെയറിന്‍റെ നേതൃത്വത്തിൽ പ്രത്യേകം പരിശീലിപ്പക്കപ്പെട്ട സന്നദ്ധപ്രവർത്തകരടക്കമുള്ള വളണ്ടിയർമാർ സർക്കാർ സംവിധാനങ്ങളോടൊപ്പം സഹകരിച്ച് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രംഗത്തിറങ്ങാൻ തയ്യാറാണ്. സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് ദുരിതാശ്വാസ സെൽ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.