സ്വർണ്ണക്കടത്ത്: ഉന്നത ബന്ധങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലേക്കയച്ച ഡിപ്ലോമാറ്റിക് പാഴ്സൽ വഴിയുള്ള സ്വർണ്ണക്കടത്തിനെപ്പറ്റിയും ആസൂത്രകർക്ക് കേന്ദ്ര-കേരള ഭരണകൂടത്തിലെ ഉന്നതരുമായുള്ള ബന്ധത്തെപ്പറ്റിയും സമഗ്രാന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.

 

മുഖ്യമന്ത്രി ഭരിക്കുന്ന ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിന് ഈ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ട് എന്നത് ഗൗരവതരമാണ്. ഇത്തരത്തിൽ പശ്ചാത്തലമുള്ള ഒരു വ്യക്തിക്ക് ഐ.ടി വകുപ്പിൽ ഉന്നത തസ്തികയിൽ നിയമനം ലഭിച്ചത് ഏത് വഴിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാകണം.

പിണറായി സർക്കാർ അധികാരമേറ്റ നാൾമുതൽ ഉന്നത തസ്തകകളിൽ ഇഷ്ടക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാർ കരാറിലേർപ്പെട്ട കണസൾട്ടൻസികളുമായും ബന്ധപ്പെടുത്തിയും ചില ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ചെല്ലാം സുതാര്യമായും വസ്തുനിഷ്ഠവുമായും ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - welfare party statement about trivandrum airport gold smuggling-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.