കോവിഡ് വ്യാപനം: തെരഞ്ഞെടുപ്പ് നീട്ടിവെക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കോവിഡ്​ വ്യാപനത്തിൽ വൻവർധനവ് ഉണ്ടാകുമെന്ന വിലയിരുത്തലി​െൻറ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ വകുപ്പി​െൻറ നിരീക്ഷണപ്രകാരം സെപ്റ്റംബറിൽ കോവിഡ് വ്യാപനം 10,000 മുതൽ 20,000 വരെ എത്താൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തുന്നത്.

ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസത്തെ വാർത്തസമ്മേളനത്തിൽ ഇത്​ സ്ഥിരീകരിച്ചിരുന്നു. നിലവിൽ കേരളത്തിൽ തുടരുന്ന കോവിഡ് നിയന്ത്രണത്തി​െൻറ പശ്ചാത്തലത്തിൽ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ എന്നത് അസാധ്യമാണ്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ വൻ വർധനവാണ് ദിനേനെ വരുന്നത്. ഓരോ ദിവസവും കണ്ടെയ്​ൻമെൻറ് സോണുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നുണ്ട്. പ്രചാരണ വേളയിലും തെരഞ്ഞെടുപ്പ് ദിവസവും കേരളത്തിലെ ധാരാളം വിവിധ പ്രദേശങ്ങൾ കണ്ടെയ്​ൻമെൻറ്​ സോണുകളാകാൻ സാധ്യതയുണ്ട്.

വലിയ സാമൂഹിക ഇടപെടൽ ആവശ്യമായ പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. ക്വാറ​ൈൻറനിലായവർക്കും കോവിഡ് പോസിറ്റീവായവർക്കും സ്ഥാനാർഥികളാവാൻ കഴിയാതെ വരും. നിരീക്ഷണത്തിലുള്ളവരെ നേരിൽ കണ്ട് അഭ്യർത്ഥിക്കാൻ കഴിയില്ല. സാമൂഹിക-രാഷ്​ട്രീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ട് സമരങ്ങൾ സംഘടിപ്പിക്കുന്നതിന് നിലവിൽ കോടതി വിലക്ക് ശക്തമാണ്.

രോഗവ്യാപനം ഭയന്ന്​ ധാരാളം ആളുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാതെ വരുകയും പോളിംഗ് ശതമാനത്തിൽ വൻ ഇടിവ് സംഭവിക്കാനും സാധ്യതയുണ്ട്. പ്രോക്സി വോട്ട് സംവിധാനം ദുരുപയോഗം ചെയ്യപ്പെടാനും അധികാരമുള്ളവർക്ക് സ്വാധീനിക്കാൻ കഴിയുന്നതുമായി മാറുമെന്ന വിമർശനം ശക്തമാണ്.

മാസ്ക് ധരിച്ച്​ വോട്ടെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിനാൽ വ്യക്തികളെ തിരിച്ചറിയാൻ പോളിംഗ് ബൂത്ത് ഏജൻറിനും ഉദ്യോഗസ്ഥർക്കും പ്രയാസകരമായിരിക്കും. ഇങ്ങനെ തെരഞ്ഞെടുപ്പ് പ്രകിയ സ്വതന്ത്രമായും സുതാര്യമായും നടത്തുന്നതിൽ പരിമിതികൾ ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാണ് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - welfare party says that no election should held in the time of covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.