ആയുഷ് മിഷൻ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: നാഷണല്‍ ആയുഷ് മിഷന് കീഴിലെ ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ് അനുവദിക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനമായി. കാലങ്ങളായുള്ള ജീവനക്കാരുടെ ആവശ്യമാണ് പടിയിറങ്ങുന്നതിന് തൊട്ട് മുമ്പ് സർക്കാർ അംഗീകരിച്ച നൽകിയത്. 2026-27ലെ സ്റ്റേറ്റ് ആനുവല്‍ ആക്ഷന്‍ പ്ലാനില്‍ നിന്നു ഫണ്ട് ലഭ്യമാക്കാവുന്നതാണെന്ന നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറുടെ ശുപാര്‍ശയിലാണ് തീരുമാനം.

ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന് കീഴില്‍ പുതിയ മിഷനുകള്‍, സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് നിബന്ധനകളുടെ അംഗീകാരം നല്‍കി. ഡിജിറ്റല്‍ ടെക്നോളജി മിഷന്‍, ഫ്യൂച്ചര്‍ കോര്‍പ്പറേഷന്‍, എന്നിവ വാങ്ങാനാണ് അനുമതി.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ 13 യുവജന പരിശീലന കേന്ദ്രങ്ങളും 7 ഉപ കേന്ദ്രങ്ങളും ആരംഭിക്കുന്നതിന് അനുമതി നല്‍കി.

കയര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ വകയില്‍ 26 കയറ്റുമതി സ്ഥാപനങ്ങള്‍ കയര്‍ കോര്‍പ്പറേഷന് നല്‍കുവാനുള്ള കുടിശികതുകയില്‍ 31.03.2021 ന് മുന്‍പുള്ള കാലയളവിലെ കുടിശ്ശികയിലുള്ള പലിശ തുകയായ 4,06,51,317 രൂപയില്‍ ഇളവ് അനുവദിക്കും.

ഐ.ടി അഫിലിയേറ്റ് പ്രോഗ്രാമിന് അംഗീകാരം

കേരളത്തിലെ സര്‍ക്കാര്‍ ഐടി പാര്‍ക്ക് പുറത്തുള്ള ഐടി ആന്‍റ് ഡിജിറ്റല്‍ ടെക്നോളജി കമ്പനികള്‍ക്ക് ഐടി പാര്‍ക്ക് , കോ വര്‍ക്കിങ് സ്പെയിസുകള്‍ക്ക് കേരള സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുമായി സഹകരിക്കാനും കേരള ഐ.ടി ബ്രാന്‍ഡിന് ഒപ്പം വളര്‍ച്ചയില്‍ മികവു പുലര്‍ത്താന്‍ സാധ്യമാക്കുന്ന പദ്ധതിയായ അഫിലിയേറ്റ് പ്രോഗ്രാമിന് അംഗീകാരം നല്‍കി

അധിക തസ്തിക

വയനാട് സെന്‍റ് റോസെല്ലോസ് സ്പീച്ച് എച്ച്.എസ്.എസ്ല്‍ 2026-27 അധ്യയന വര്‍ഷം മുതല്‍ എച്ച്.എസ്.എസ്.ടി (ഫിസിക്സ്) എച്ച്.എസ്.എസ്.ടി (കെമിസ്ട്രി), എച്ച്.എസ്.എസ്.ടി (ഗണിതം), എച്ച്.എസ്.എസ്.ടി (കമ്പ്യൂട്ടര്‍ സയന്‍സ്), എച്ച്.എസ്.എസ്.ടി ജൂനിയര്‍ (മലയാളം) എച്ച്.എസ്.എസ്.ടി ജൂനിയര്‍ (ഇംഗ്ലീഷ്), ലാബ് അസിസ്റ്റന്‍റ് എന്നിങ്ങനെ ഏഴ് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജുകളില്‍ നാഷണല്‍ കമ്മീഷണ്‍ ഫോര്‍ ഹോമിയോപതി 2024 റഗുലേഷന്‍ പ്രകാരം എട്ട് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ അംഗീകാരം നല്‍കാന്‍ തുരുമാനിച്ചു.

ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ പേര് നൽകും

കണ്ണൂർ സർവ്വകലാശാലയുടെ നിയമപഠന വകുപ്പായ തലശ്ശേരി പാലയാടുള്ള സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് 'ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എന്ന് പേര് നൽകും.

തസ്തിക

അസാപ്പ് (ASAP) കേരളയുടെ ചെയര്‍പേഴ്നണ്‍ ആന്‍റ് മാഗനജിംഗ് ഡയറക്ടര്‍ ആയി സേവനം അനുഷ്ടിച്ച് വരുന്ന ഡോ. ഉഷ ടൈറ്റസിന്‍റെ സേവന കാലാവധി 31.1.2026 മുതല്‍ ഒരു വര്‍ഷത്തേക്ക് പുനര്‍നിയമാന അടിസ്ഥാനത്തില്‍ നീട്ടി നല്‍കാന്‍ തീരുമാനിച്ചു.

മത്സ്യത്തൊഴിലാളി കടാശ്വസ കമ്മീഷന്‍റെ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് (റിട്ട) പി.എസ് ഗോപിനാഥന്‍റെ കാലാവധി കടാശ്വാസ കമ്മീഷന്‍റെ കാലാവധിക്ക് അനുസൃതമായി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ തീരുമാനിച്ചു.

ഹോര്‍ട്ടികോര്‍പ്പ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും മാനേജിംഗ ഡയറക്ടറുമായുള്ള ജെ. സജീവിന്‍റെ സേവന കാലാവധി 24.3.2026 മുതല്‍ ഒരു വര്‍ഷത്തേക്ക്കൂടിയോ കേരള പബ്ലിക്ക് എന്‍റര്‍ പ്രൈസസ്(സെലക്ഷന്‍ ആന്‍റ് റിക്രൂട്ട്മെന്‍റ്) ബോര്‍ഡ് മുഖാന്തിരം തസ്തികയില്‍ നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അതുവരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ തീരുമാനിച്ചു.

വര്‍ക്കലയില്‍ അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി

വര്‍ക്കലയില്‍ ഒരു അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കുന്നതിന് മന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കി.

നഷ്ടപരിഹാര പാക്കേജ്

കാസര്‍കോട് വയനാട് 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയുടെ നിര്‍മ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി. പാക്കേജ് നടപ്പിലാക്കുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂര്‍ണ്ണമായും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് വഹിക്കണം എന്ന വ്യവസ്ഥയിലാണ് അംഗീകാരം.

Tags:    
News Summary - Ayush Mission employees' salaries to be increased; decision taken in cabinet meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.