ഫാഷിസത്തിനെതിരായ യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്ത് സാമൂഹ്യനീതി സംഗമം

തിരുവനന്തപുരം: പുതിയ കാലത്തെ രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ പരസ്പര സാഹോദര്യവും സൗഹൃദവും ശക്തിപ്പെടുത്തണമെന്നും സമകാലിക ഇന്ത്യയിൽ വർധിച്ചുവരുന്ന ഫാഷിസ്റ്റ് ഭീഷണി നേരിടാൻ സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിക്കൊണ്ട് യോജിച്ചുള്ള പോരാട്ടത്തിൽ എല്ലാ സാമൂഹ്യ വിഭാഗങ്ങളും അണിനിരക്കണമെന്ന് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമം അഭിപ്രായപ്പെട്ടു.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ നാലു മാസം നീണ്ടു നിൽക്കുന്ന "ഒന്നിപ്പ്" പര്യടനത്തിൻ്റെ ഭാഗമായാണ് തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ സാമൂഹ്യനീതിസംഗമം സംഘടിപ്പിച്ചത്. സമൂഹത്തിൽ ഛിദ്രത വളർത്താനും മതന്യൂനപക്ഷ വിഭാഗങ്ങളെ അപരവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. ദലിത് - ആദിവാസി - പിന്നാക്ക വിഭാഗങ്ങളോടുള്ള വംശീയതയും ഒളിഞ്ഞും തെളിഞ്ഞും പൊതു സമൂഹത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. കേരളവും ഇതിൽ നിന്നൊഴിവല്ല. ഇത്തരം ഭീഷണികളെ മറികടക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒത്തു ചേർന്നുള്ള സാമൂഹിക മുന്നേറ്റം അനിവാര്യമാണെന്ന് സാമൂഹ്യ നീതി സംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്റ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് അഷ്റഫ് കല്ലറ അധ്യക്ഷത വഹിച്ച സംഗമത്തിൽ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് ആമുഖം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് മധു കല്ലറ നന്ദിയും പറഞ്ഞു.

തീരദേശ ഭൂ സംരക്ഷണവേദി സംസ്ഥാന കൺവീനർ മാഗ്ലിൻ ഫിലോമിന,മൈനോറിറ്റി റൈറ്റ്സ് വാച്ച് സെക്രട്ടറി നദ് വി ഷാജഹാൻ ഇ,പ്രൊഫ. ഇ അബ്ദുൽ റഷീദ്(ദേശീയ ജന സെക്രട്ടറി മെക്ക)

ബിജു ഗോവിന്ദ്(പി കെ റോസി ഫൗണ്ടേഷൻ),സക്കീർ നേമം(ജന സെക്രട്ടറി ജമാഅത്തെ ഇസ്ലാമി തിരു:),എം അബ്ദുൽ ഖാദർ(മണക്കാട് വലിയപള്ളി പ്രസിഡന്റ്),കരകുളം സത്യകുമാർ(അംബേദ്കർ കൾച്ചറൽ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ്),അഡ്വ.ജോൺ ജോസഫ് (മാർജിനലൈസ് പീപ്പിൾസ് പാർട്ടി),അഡ്വ. എ.എം.കെ നൗഫൽ(കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി),ഹംസ. ജെ(സ്വാതന്ത്ര്യ സമര സേനാനി സെക്കൻഡ് ജനറേഷൻ സെക്രട്ടറി) ജയൻ ലേസിയം,ഷൈജു(കെ-റയിൽ വിരുദ്ധ ജനകീയ സമിതി), പൂഴനാട് സുധീർ (മുസ്ലിം ജമാഅത്ത് കൗൺസിൽ),റജീന(പാങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ്), ബിനൂഷ ബീവി,ശജീന,ശൈലജ, ബ്രദർ പീറ്റർ,മാരിയത്ത് ബീവി,നവാസ് എം,അനിൽ കാരറ്റ്, അബ്ദുൽ ഖാദർ(സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡന്റ് )എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ഒന്നിപ്പ് ജില്ലാ കൺവീനർ എൻ.എം അൻസാരി, ജില്ലാ വൈസ് പ്രസിഡന്റ്മാരായ മധു കല്ലറ, അഡ്വ.അനിൽ കുമാർ, സെക്രട്ടറിമാരായ സൈഫുദ്ദീൻ, അനസ് എം ബഷീർ, മുംതാസ് ബീഗം റ്റി.എൽ,ബിലാൽ വള്ളക്കടവ് തുടങ്ങിയവർ സാമൂഹ്യ നീതി സംഗമത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Welfare Party Programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.