കോവിഡിന്‍റെ മറവില്‍ ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കരുത് -വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ചെറുകിട വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കെ ലോക്ഡൗണ്‍ സന്ദര്‍ഭത്തില്‍ തുണിത്തരങ്ങള് ‍, മൊബൈല്‍ ഫോണ്‍, ഗൃഹോപകരണങ്ങള്‍ അടക്കം ഓണ്‍ലൈന്‍ വ്യാപാരം അനുവദിച്ചത് ചെറുകിട കച്ചവടക്കാരെ തകര്‍ക്കുന്ന തീര ുമാനമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ഓണ്‍ലൈന്‍ വ്യാപാര രംഗത്തുള്ള കുത്തകകള്‍ക്ക് രാജ്യത്തിന്‍റെ ഉപഭോക്തൃ മേഖലയുടെ നിയന്ത്രണം ഏല്‍പിച്ചുകൊടുക്കുന്ന തീരുമാനമാണിത്.

ലോക്ഡൗണിന് ശേഷം ചെറുകിട വ്യാപാര മേഖല വന്‍ തകര്‍ച്ചയെ നേരിടുന്നതിന് ഇത് കാരണമാകും. കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങളനുസരിച്ച് വ്യാപാരം നിര്‍ത്തിവെച്ച ചെറുകിട വ്യാപാരികളെ ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്.

നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാനനുവദിച്ച വിഭാഗങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരം മാത്രമേ ഈ ഘട്ടത്തില്‍ അനുവദിക്കാവൂ. വ്യാപാരികള്‍ക്ക് നിയന്ത്രണങ്ങളോടെ അനുവദിച്ച സമയം മാത്രമേ ഓണ്‍ലൈന്‍ വ്യാപാരവും അനുവദിക്കാവൂ. അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ വില്‍ക്കുന്ന സാധനങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരം ഒരു കാരണവശാലും അനുവദിക്കരുത്. ഇക്കാര്യത്തില്‍ രാജ്യത്തെയും കേരളത്തിലെയും വ്യാപാരി വ്യവസായികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി അറിയിച്ചു.

Tags:    
News Summary - welfare party press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.