റസാഖ് പാലേരി

വഖഫ് നിയമഭേദഗതി: ഭാഗിക സ്റ്റേ അപര്യാപ്തം; ഭേദഗതി പൂർണമായും റദ്ദ് ചെയ്യണം -റസാഖ് പാലേരി

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി മുസ്‌ലിം സമൂഹത്തിന് മേലുള്ള ഭരണകൂട കയ്യേറ്റത്തിന്റെ തുടർച്ചയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയിട്ടുള്ള ഇടക്കാല സ്റ്റേ അപര്യാപ്തമാണ്. ബി.ജെ.പി സർക്കാർ ആസൂത്രിതമായി നിർമിച്ചെടുത്ത വഖഫ് നിയമ ഭേദഗതി പൂർണമായി റദ്ദ് ചെയ്യുന്നതിലൂടെ മാത്രമേ നീതി ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

മുസ്‌ലിം സമൂഹത്തിന്‍റെ സ്വത്തുക്കളുടെ മേൽ കയ്യേറ്റം നടത്തുന്നതിന് വേണ്ടി പാർലമെൻറിൽ ബി.ജെ.പി ഭരണകൂടം നടത്തിയ വഖഫ് നിയമഭേദഗതിയിലെ ചില സുപ്രധാന വകുപ്പുകൾ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി അപര്യാപ്തമാണ്. മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങൾക്കും സ്വയം നിർണായധികാരണങ്ങൾക്കും മേലുള്ള കടന്നു കയറ്റമാണ് വഖ്‌ഫ് നിയമഭേദഗതി.

മുസ്‌ലിം സമൂഹത്തിന്റെ സ്വത്തുക്കളുടെ മേലുള്ള കൈയേറ്റമാണ് ആർ.എസ്.എസ് ഇതിലൂടെ ഉന്നമിടുന്നത്. നിയമഭേദഗതി പൂർണമായും റദ്ദ് ചെയ്യുന്ന വിധത്തിലുള്ള നീതിപൂർവകമായ വിധിയാണ് സുപ്രീംകോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഭരണഘടന ന്യൂനപക്ഷ സമൂഹത്തിന് ഉറപ്പ് നൽകുന്ന അവകാശങ്ങൾ കാത്തു സൂക്ഷിക്കുവാൻ പരമോന്നത നീതിപീഠത്തിന് ബാധ്യതയുണ്ടെന്ന് റസാഖ് പാലേരി പറഞ്ഞു.

Tags:    
News Summary - Welfare Party of India react to Supreme Court in Waqf Amendment Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.