കോവിഡ്: മാധ്യമ പ്രവർത്തകരെ മുന്നണിപ്പോരാളികളായി പരിഗണിക്കണം - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കോവിഡ് ഗുരുതരമായി വർധിക്കുന്ന സാഹചര്യത്തിൽ ഉയർന്ന റിസ്​കിൽ ജോലി ചെയ്യേണ്ടി വരുന്ന മാധ്യമ പ്രവർത്തകരെ മുന്നണിപ്പോരാളികളായി പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. കോവിഡ് സംബന്ധിച്ച സർക്കാർ മാർഗ നിർദ്ദേശങ്ങളും ബോധവത്കരണവും അതിവേഗം ജനങ്ങളിലെത്തിക്കുന്നത് മാധ്യമ പ്രവർത്തകരാണ്.


പല സന്ദർഭങ്ങളിലും അതീവ ജാഗ്രത വേണ്ടയിടങ്ങളിൽ ജോലി ആവശ്യാർഥം എത്തേണ്ടി വരുന്നതും അവർക്കാണ്​. ജീവൻ പണയംവെച്ചാണ് പല സന്ദർഭങ്ങളിലും റിപ്പോർട്ടിങ്​ നടത്തേണ്ടി വരുന്നത്. അത്തരത്തിലുള്ള മാധ്യമ പ്രവർത്തകർക്ക് വാക്​സിനേഷന് മുൻഗണന നൽകണം. കോവിഡ് മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും നൽകുന്ന അതേ പരിഗണന മാധ്യമ പ്രവർത്തകർക്കും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.