പരിസ്ഥിതി ദിനം: ജൈവ വൈവിധ്യ സംരക്ഷണം സംഘടിപ്പിക്കും - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്​ വെൽഫെയർ പാർട്ടി സംസ്ഥാനത്തെ 1500 കേന്ദ്രങ്ങളിൽ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ അറിയിച്ചു. സംസ്ഥാന തല ഉദ്ഘാടനം ജനറൽ സെക്രട്ടറി കെ.എ.ഷെഫീക്ക്
കൊല്ലം ചടയമംഗലത്തെ കല്ലട തണ്ണി സമര ഭൂമിയിൽ നിർവഹിക്കും.

മെയ് 31 മുതൽ ആരംഭിച്ച "നാടുകാക്കാൻ കൈകോർക്കുക" ആരോഗ്യ-ശുചിത്വ- പരിസ്ഥിതി കാമ്പയിനി​​െൻറ  സമാപനം കൂടിയായാണ് ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ നടക്കുന്നത്. അതാത് പ്രദേശത്തെ ജൈവ വൈവിധ്യങ്ങളെ തിരിച്ചു കൊണ്ടു വരാനുതകുന്ന തരത്തിൽ വ്യത്യസ്ത തരം ചെടികളും  വൃക്ഷങ്ങളും വെച്ചു പിടിപ്പിക്കുകയും മിയോ വാക്കി വനങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.

വംശനാശം നേരിടുന്ന സസ്യവർഗ്ഗങ്ങളെ കണ്ടെത്തി അവ വെച്ചു പിടിപ്പിക്കും. നാടൻ വിത്തിനങ്ങളുടെ കൈമാറ്റത്തിന് നാട്ടു ചന്തയൊരുക്കും. കൂടുതൽ ഫലവൃക്ഷങ്ങൾ വിതരണം ചെയ്യും. ജലസ്രോതസ്സുകളുടെയും തണ്ണീർ തടങ്ങളുടെയും നെൽവയലുകളുടെയും സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധയൂന്നുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും പരിപാടികൾക്ക് നേതൃത്വം നൽകും.

Tags:    
News Summary - welfare party environment day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.