ഇടതുപക്ഷത്തെ അഭിനന്ദിക്കുന്നു -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സംഘ്പരിവാറിൻെറ അക്കൗണ്ട് പൂട്ടിച്ച കേരള ജനതയെയും അഭിനന്ദിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. തെരഞ്ഞെടുപ്പിനെ മാനേജ് ചെയ്യുന്നതിലും സംഘടനാപരമായി നേരിടുന്നതിലും ഇടതുമുന്നണി പ്രകടിപ്പിച്ച വൈഭവമാണ് ഇത്ര വലിയ വിജയം നേടുന്നതിന് അവരെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഘ്പരിവാർ വിരുദ്ധത, കോർപ്പറേറ്റ് അജണ്ടകൾ നടപ്പാക്കൽ, തൊഴിലാളി വിരുദ്ധ കോർപ്പറേറ്റ് അനുകൂല നയങ്ങൾ, ഭൂപ്രശ്നങ്ങൾ, സംവരണ അട്ടിമറി, വ്യാജ ഏറ്റുമുട്ടൽ കൊല, കൊലപാതക രാഷ്ട്രീയം, ആശ്രിത - പിൻവാതിൽ നിയമനങ്ങൾ, പിഎസ്.സി നിയമന അട്ടിമറികൾ, സംഘ്പരിവാർ അനുകൂല പൊലീസ് നയം, സ്ത്രീ സുരക്ഷയിൽ വരുത്തിയ വീഴ്ചകൾ, പാലത്തായി - വാളയാർ സംഭവങ്ങൾ ദലിത് - ആദിവാസി പ്രശ്നങ്ങൾ തുടങ്ങിയവയെ രാഷ്ട്രീയമായി ഉയർത്തുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. യഥാർഥ രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്തുന്നതിന് പകരം ശബരിമല പോലെയുള്ള മത ധ്രുവീകരണ വിഷയങ്ങളുടെ പിറകെ പോകുകയാണ് പ്രതിപക്ഷം ചെയ്തത്. ഇത് ഇടതു വിജയത്തെ എളുപ്പമുള്ളതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി മത്സരിച്ച മണ്ഡലങ്ങളിൽ പിന്തുണച്ച ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ മതേതര പാർട്ടികളുടെ വിജയം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ ആവേശം പകരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.