Posted On
date_range Updated On
date_range മാർ ക്രിസോസ്റ്റത്തിന്‍റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: മാർത്തോമ സഭാ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മൈത്രോപ്പോലിത്തായുടെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. നർമത്തിൽ ചാലിച്ച് സാമൂഹ്യ വിഷയങ്ങളെ മൂർച്ചയോടെ വിശകലനം ചെയ്തിരുന്ന പുരോഹിതനായിരുന്നു അദ്ദേഹം. ഏതെങ്കിലും സങ്കുചിത രീതിയിൽ ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്‍റെ ഇടപെടലുകൾ. മത സൗഹാർദ്ദത്തിന് വിള്ളലുകൾ വീണുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്‍റെ വിയോഗം തീരാ നഷ്ടം തന്നെയാണ്.
അദ്ദേഹത്തിന്‍റെ വിയോഗത്തിൽ വെൽഫെയർ പാർട്ടി അനുശോചനം രോഖപ്പെടുത്തുന്നു. മാർത്തോമ സഭാ വിശ്വാസികളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.