രജിത്കുമാറിന് സ്വീകരണം: 80 പേർക്കെതിരെ കേസ്​; രണ്ടുപേർ അറസ്​റ്റിൽ

നെടുമ്പാശ്ശേരി/ആലുവ: കോവിഡ്​ 19മായി ബന്ധപ്പെട്ട ജാഗ്രതാനിർദേശങ്ങൾ ലംഘിച്ച്​ ചാനൽ റിയാലിറ്റി ഷോയിലെ മത്സരാർഥി ഡോ. രജിത്കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ 80ഒാളം പേർക്കെതിരെ നെടുമ്പാശ്ശേരി പൊലീസ്​ കേസെടുത്തു. ഇവരിൽ അമ്പതോളം പേരെ തിരിച്ചറിഞ്ഞു. രണ്ട്​ പേരെ അറസ്​റ്റ്​ ചെയ്​തു. രജിത്​കുമാറിനെ ഒന്നാം പ്രതിയാക്കി ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ്​ കേസ്​.

കാലടി ഒക്കൽ ചേലാമറ്റം സ്വദേശികളായ നിബാസ് (24)​, ​മുഹമ്മദ്​ അഫ്​സൽ (23) എന്നിവരാണ്​ അറസ്​റ്റിലായത്​. ചെ​െന്നെയിൽനിന്ന്​ ഞായറാഴ്ച രാത്രി 9.30ന്​ ഇൻഡിഗോ വിമാനത്തിലാണ് രജിത്കുമാർ എത്തിയത്.
വിമാനത്താവളത്തി​​െൻറ 500 മീറ്ററിനകത്ത് പ്രകടനം, മുദ്രാവാക്യം വിളി എന്നിവക്ക്​ ഹൈകോടതി വിലക്കുണ്ട്​. ആളുകൾ കൂട്ടം കൂടുന്നതിനെതിരെ സർക്കാർ നിർദേശം നിലനിൽക്കെയാണ്​ മാസ്​ക് ധാരണം ഉൾപ്പെടെ ഒരു മുൻകരുതലുമില്ലാതെ കുട്ടികളും സ്​ത്രീകളുമടക്കം തടിച്ചുകൂടിയത്.

‘രജിത്കുമാർ ആർമി’ എന്ന പേരിൽ ആരാധകരാണ്​ സ്വീകരണമൊരുക്കിയത്. പൊലീസ്​ വിലക്കിയിട്ടും ഇവർ ഏറെ നേരം വിമാനത്താവളത്തിൽ കൂടിനിന്ന് മുദ്രാവാക്യം മുഴക്കി. അധ്യാപകൻ കൂടിയായ രജിത്​കുമാർ ഏതാനും വിദ്യാർഥികളെ മൊബൈൽ ഫോണിൽ വിളിച്ച്​ തന്നെ സ്വീകരിക്കാൻ എത്തണമെന്ന്​ ആവശ്യപ്പെടുകയായിരുന്നത്രെ. ഇവരാണ്​ മറ്റുള്ളവരെ വിളിച്ചുവരുത്തിയത്​.

ഐ.പി.സി143, 147, 149, 188, 283 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തിരിച്ചറിയാത്തവരെ കണ്ടെത്താൻ വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യവും സ്വീകരണച്ചടങ്ങി​​​െൻറ വിഡിയോ-ഫോട്ടോ ദൃശ്യങ്ങളും പൊലീസ്​ പരിശോധിക്കും. രജിത്​കുമാർ ആലുവയിലെ ലോഡ്​ജിലാണ്​ തങ്ങിയത്​. ഇദ്ദേഹത്തെ കണ്ടെത്താൻ സ്വദേശമായ ആറ്റിങ്ങലിലേക്ക്​ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്​. പൊലീസിന്​ വീഴ്​ച പറ്റിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും വിശദമായ അന്വേഷണം ഉണ്ടാകുമെന്നും റൂറൽ എസ്​.പി കെ. കാർത്തിക്​ പറഞ്ഞു.

Tags:    
News Summary - welcome for rajith kumar: two persons are arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT