കോഴിക്കോട്: വിവാഹാഘോഷത്തിനിടെ ആഡംബര കാറുകളില്‍ അപകടകരമായി യാത്രചെയ്ത് യുവാക്കളുടെ റീല്‍സ് ചിത്രീകരണം. കോഴിക്കോട് വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
വിവാഹപാര്‍ട്ടിയില്‍ വരനൊപ്പം സഞ്ചരിച്ച യുവാക്കളാണ് കാറുകളില്‍ അഭ്യാസപ്രകടനം നടത്തി ഗതാഗതം തടസപ്പെടുത്തിയത്.
കാറിൻ്റെ ഡോറിൽ ഇരുന്നുകൊണ്ടും അപകടകരമായി ഡ്രൈവ് ചെയ്തും റോഡിലുടനീളം ഗതാഗത തടസം സൃഷ്ടിച്ചാണ് യുവാക്കൾ യാത്ര ചെയ്‌തത്.
മൂന്നുകിലോമീറ്ററോളം ദൂരത്തില്ലാണ് ഇത്തരത്തിൽ പടക്കംപൊട്ടിച്ചും, പൂത്തിരി കത്തിച്ചും ഇവര്‍ റീല്‍സ് ചിത്രീകരണം നടത്തിയത്.
വിവാഹപാര്‍ട്ടിയുടെ പിന്നില്‍ വന്ന ഒരുവാഹനത്തെയും കടന്നുപോകാന്‍ യുവാക്കൾ അനുവദിച്ചില്ല. വരനുള്‍പ്പെടെ റീല്‍സ് ചിത്രീകരണത്തിൻ്റെ ഭാഗമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.