കൊച്ചി : "പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ, പരിഹാരങ്ങൾ" എന്ന വിഷയത്തിൽ പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ വെബിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 6 ന് (ഞായറാഴ്ച) വൈകീട്ട് 6.30 ന് നടക്കുന്ന വെബിനാറിൽ കേരള പ്രവാസി കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് പി.ഡി.രാജൻ മുഖ്യപ്രഭാഷണം നിർവഹിക്കും. പ്രവാസി കമ്മീഷൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകും.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം വെബ്നാർ ഉദ്ഘാടനം ചെയ്യും. കേരള ചാപ്റ്റർ പ്രസിഡണ്ട് അഡ്വ.ഡി.ബി.ബിനു അദ്ധ്യക്ഷത വഹിക്കുന്ന വെബിനാറിൽ കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി സെജി മൂത്തേരിൽ, പ്രവാസി ലീഗൽ സെൽ കേരളാ ചാപ്റ്റർ വനിതാ കോഡിനേറ്റർ റീനമാത്യ തുടങ്ങിയവരും പങ്കെടുക്കും.
മീറ്റങ് ഐഡിയും പാസ്കോഡും ഉപയോഗിച്ച് വെബിനാറിൽ പങ്കെടുക്കാം. (Meeting ID: 829 5237 4225, Passcode:798111)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.