തിരുവനന്തപുരം: വയനാട് ജില്ല ട്രഷറിയിൽനിന്ന് 7500 രൂപയുടെ ചെക്കിൽ മുക്കാൽ ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തിയത ിനെതുടർന്ന് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ജില്ല ട്രഷറിയിലെ മുൻ ട്രഷററും കല്ലൂർക്കാട് സബ്ട്രഷറിയിലെ സീനിയർ അക് കൗണ്ടൻറുമായ പി. റിജുവിനെതിരെയാണ് നടപടി.
കൽപറ്റ കൃഷി അസി. ഡയറക്ടറുടെ പേരിൽ ജില്ല ട്രഷറിയിലെ അക്കൗണ്ടിൽ നിന്ന് 2017 നവംബർ നാലിന് പേമെൻറിനായി നൽകിയ 7500 രൂപയുെട ചെക്കിലാണ് 75,000 രൂപ അനധികൃതമായി പിൻവലിച്ചത്. ഇത്രയും തുക ചെക്കിൽ പേമെൻറ് നടന്നതായി അന്വേഷണത്തിൽ പിന്നീട് കണ്ടെത്തി. 7500 രൂപയുടെ നോട്ടുകൾ നൽകിയതായാണ് രേഖകൾ.
തെറ്റായി പാസാക്കി വന്ന 75,000 രൂപയുടെ വിവരമോ അന്നത്തെ കണക്ക് പൂർത്തീകരിച്ചപ്പോൾ അധിക തുക റിപ്പോർട്ട് ചെയ്യുകയോ ഉണ്ടായില്ല. 7500 രൂപ ഇടപാടുകാരന് നൽകി ബാക്കി ട്രഷറർ കൈക്കലാക്കിയെന്ന് ബോധ്യപ്പെട്ടതായി ട്രഷറി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി 67,500 രൂപയുെട നഷ്ടം സംഭവിച്ചു. ഉത്തരവാദിത്തരഹിതവും ക്രിമിനൽ സ്വഭാവത്തോടെയുമുള്ള പ്രവർത്തനം വന്ന സാഹചര്യത്തിൽ ഇദ്ദേഹത്തെ സർവിസിൽ തുടരാൻ അനുവദിക്കുന്നത് ധനഇടപാടുകളുടെ സുരക്ഷക്കും സുതാര്യതക്കും ഭീഷണിയാണെന്നും ട്രഷറി ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.