ലോകത്തിലെ ഏറ്റവും വലിയ ചക്ക വയനാട്ടിൽ

മാനന്തവാടി: ലോകത്തിലെ ഏറ്റവും വലിയ പഴം വയനാട്ടിൽ വയനാട്ടിലെ മാനന്തവാടി താലൂക്കിലെ പേരിയ വില്ലേജിലെ കാപ്പാട്ടുമലയിൽ മുംബൈ മലയാളിയും കണ്ണൂർ സ്വദേശിയുമായ വിനോദിന്റെ ഉടമസ്ഥതയിലുള്ള വിഡ് മാൻ നിലയിലാണ് 52.350 കിലോഗ്രാം ഭാരമുള്ള ചക്ക വിളഞ്ഞത്.

നിലവിൽ ലോകത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ പഴമാണിത്.നിലവിലെ റെക്കോഡ് ചക്കയുടെ ഭാരം 52 ൽ താഴെ മാത്രമാണ്. സ്ഥലം നോക്കി നടത്തുന്ന സന്തോഷും കൂട്ടുകാരായ, ശശി, രവി, വിനീഷ് എന്നിവരും ചേർന്ന് കയറിൽ കെട്ടിയിറക്കിയ ചക്കയുടെ വിവരം ലിംക ബുക് ഓഫ് റെക്കോഡ്സ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Wayanad jackfruit-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.