കൽപറ്റ: അഞ്ച് കോവിഡ് കേസുകൾകൂടി സ്ഥിരീകരിച്ചതോടെ വയനാട് തിരുനെല്ലി പനവല്ലിയിലെ സർവാണി, കൊല്ലി, കുണ്ടറ ആദിവാസി കോളനികൾ അടച്ചു. രോഗിയുടെ കടയിൽ സമ്പർക്കമുണ്ടെന്ന സംശയത്തെ തുടർന്നാണിത്. വയനാട്ടിൽ ക്വാറൻറീനിൽ പോയ പൊലീസുകാരുടെ എണ്ണം 95 ആയി. കൂടുതൽ പൊലീസുകാരുടെ ഫലം വരാനുണ്ട്.
ദുബൈയിൽ നിന്നുവന്ന ബത്തേരി ചീരാല്‍ സ്വദേശിനിയായ ഗര്‍ഭിണി, ഭര്‍ത്താവ്, തമിഴ്നാട്ടിലെ കോയമ്പേടു നിന്നുവന്ന് രോഗം സ്ഥിരീകരിച്ച ചീരാല്‍ സ്വദേശിയെ കാറില്‍ കൊണ്ടുവന്ന സഹോദരന്, രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മരുമകെൻറ സുഹൃത്ത്, ലോറി ഡ്രൈവറുടെ മകളുടെ സമ്പര്‍ക്കത്തിൽ പെട്ട ഒരു വയസ്സുള്ള കുട്ടി എന്നിവര്‍ക്കാണ് രോഗം. ജില്ലയിൽ ഇപ്പോൾ 18 രോഗികളുണ്ട്. കൂടാതെ മലപ്പുറം സ്വദേശിയായ ഒരു പൊലീസുകാരനും ചികിത്സയിലുണ്ട്. രോഗപ്രതിരോധ ഭാഗമായി കണ്ടെയ്ൻമെൻറ് സോണുകള്‍ നിശ്ചയിച്ചു. കർശന നിന്ത്രണങ്ങളും ഏർപ്പെടുത്തി. മാനന്തവാടി നഗരസഭയിൽ വെള്ളിയാഴ്ച റേഷൻ കടകളടക്കം അടച്ചിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.