വയനാട് ചുരത്തിലെ ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കി

താമരശേരി: വയനാട് ചുരം വഴി യാത്ര വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കിയതായി ജില്ലാ കളക്ടർ യു.വി ജോസ് അറിയിച്ചു. കാലവർഷത്തിന് ശക്തി കുറഞ്ഞ സാഹചര്യത്തിലാണിത്. ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പടെ എല്ലാ യാത്ര വാഹനങ്ങൾക്കും ചുരം വഴി പോകാം.

എന്നാൽ ചരക്ക് വാഹനങ്ങൾക്കുള്ള ഗതാഗത നിരോധനം തുടരും കാലവർഷത്തിൽ ചുരം റോഡിൽ മണ്ണിടിഞ്ഞതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. 

നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുന്നതിന് താമരശേരി താലൂക്ക് ഓഫീസിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ് ,പൊതുമരാമത്ത് ദേശീയ പാത വിഭാഗം, റവന്യു തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് ഗതാഗത നിയന്ത്രണത്തിൽ ഇളവ് വരുത്താൻ തീരുമാനിച്ചത്.

Tags:    
News Summary - wayanad churam- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.