മലപ്പുറത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചവർ സഞ്ചരിച്ച വഴിയിങ്ങനെ...

മലപ്പുറത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ വണ്ടൂർ വാണിയമ്പലം സ്വദേശിക്കും അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിക്കും. ഇവർ സഞ്ചരിച്ചതായി കരുതുന്ന വഴി സംബന്ധിച്ച്​ ജില്ലാ ഭരണകൂടം പ്രാഥമിക ധാരണ ഉണ്ടാക്കി.

കേസ്1- വണ്ടൂർ വാണിയമ്പലം സ്വദേശി സഞ്ചരിച്ച വഴി

മാർച്ച്​ 9 (തിങ്കൾ)
രാവിലെ 7.30 : എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 960 ൽ ജിദ്ദയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
രാവിലെ 10.00 : ഓട്ടോ ക്യാബിൽ വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചു.
രാവിലെ 10.45: ഷാപ്പിൽകുന്നിൽ ബന്ധുവീട്ടുപടിക്കൽ വാഹനം നിർത്തി ബന്ധുക്കളുമായി സംസാരിച്ചു.
ഉച്ചയ്ക്ക് 12.00: മാട്ടക്കുളത്തെ ബന്ധു വീട്ടിലെത്തി കുറച്ചു സമയം ചെലവഴിച്ചു.
ഉച്ചയ്ക്ക് 12.30: ശാന്തിനഗറിലെ ബന്ധു വീട്ടിലെത്തി. തുടർന്ന് വണ്ടൂർ വാണിയമ്പലത്തുള്ള സ്വന്തം വീട്ടിൽ എത്തി.

മാർച്ച്​ 13 (വെള്ളി)
രാവിലെ മഞ്ചേരി മെഡിക്കൽ കോളേജ് അഡ്മിറ്റ് ചെയ്തു

കേസ്2- അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി സഞ്ചരിച്ച വഴി

മാർച്ച്​ 12 (വ്യാഴം)
രാവിലെ 7.30: എയർ ഇന്ത്യ ഫ്ലൈറ്റ് നമ്പർ AI 964 ൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
രാവിലെ 9.00: നെടുമ്പാശ്ശേരിയിൽ നിന്നും കരിപ്പൂരിലേക്ക് ഉള്ള ബിൻസി ട്രാവൽസ് ബസ്സിൽ 40 യാത്രക്കാരോടൊപ്പം യാത്ര ചെയ്തു
ഉച്ചയ്ക്ക് 2.30: ഹജ്ജ് ഹൗസിന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങി
വൈകുന്നേരം 4.00: സ്വന്തം കാറിൽ യാത്ര ചെയ്ത് അരീക്കോട് ചെമ്രക്കാട്ടൂർ ഉള്ള സ്വന്തം വീട്ടിലേക്ക് പോയി.

മാർച്ച്​ 13 ന്​ (വെള്ളി)
രാവിലെ അഡ്മിറ്റ് ചെയ്തു

മുകളിൽ പറഞ്ഞ ഫ്ളൈറ്റുകളിൽ സഞ്ചരിച്ചവരും മുകളിൽ പറഞ്ഞ സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവരും രോഗ ലക്ഷണമുണ്ടെങ്കിൽ മലപ്പുറം ജില്ലാ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. ഇവരുമായി അടുത്ത് ഇടപഴകിയവർ 28 ദിവസം ഹോം ഐസൊലേഷനിൽ കഴിയണം. ഐസോലേഷനിൽ കഴിയുന്നവർ കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശമില്ലാതെ നേരിട്ട് ആശുപത്രികളിൽ പോകാൻ പാടില്ല. കൺട്രോൾ റൂം നമ്പർ: 0483 2733251. 0483 2733252.

മലപ്പുറം ജില്ലയിൽ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ സഞ്ചാര വഴി

Tags:    
News Summary - the way they travelled through

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.