മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ഇടുക്കി ഡാമിൽ വീണ്ടും ഓറഞ്ച് അലർട്ട്

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​ർന്നതിനാൽ ഇടുക്കി ഡാമിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2398.32 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നി​ല​വി​ൽ 139 അ​ടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്.

തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കലക്ടർ ജാഗ്രത നിർദ്ദേശം നൽകി.

ഇടുക്കി ഡാമിന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​ഴ്ച വൈ​കി​ട്ടും രാ​ത്രി​യി​ലും ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തും ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ച​തു​മാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. മുല്ലപ്പെരിയാർ ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും ശ​ക്ത​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നാ​ൽ ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വി​ലും കു​റ​വ് വ​രു​ത്തി​യി​രു​ന്നു. വൈ​ഗ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ മു​ല്ല​പ്പെ​രി​യാ​റി​ൽനി​ന്നു കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ത​മി​ഴ്നാ​ട് വീ​ണ്ടും കു​റ​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

അതേസമയം, നാളെ ആറു ജില്ലകളിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുകയും 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും ചെയ്യും. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Tags:    
News Summary - Water level rises in Mullaperiyar; Orange alert again at Idukki dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.