ടി.എന്‍.എന്‍. ഭട്ടതിരിപ്പാട് അന്തരിച്ചു

എരുമപ്പെട്ടി: ജല മാനേജ്മെന്‍റ് വിദഗ്ധന്‍  റിട്ട. വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ പാഴിയോട്ടുമുറി കുടകുഴി തെക്കേടത്ത് മനക്കല്‍ ടി.എന്‍.എന്‍. ഭട്ടതിരിപ്പാട് (ടി.എന്‍. നാരായണന്‍ ഭട്ടതിരിപ്പാട് -75) നിര്യാതനായി. ഭാരതപ്പുഴ ഉറവിടമാക്കി നിരവധി ചെറുകിട ജലസേചന പദ്ധതികള്‍ക്ക് രൂപംനല്‍കിയ അദ്ദേഹം ‘തടയണകളുടെ തമ്പുരാന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഭാരതപ്പുഴയില്‍ നിരവധി തടയണകളും അടിയണകളും നിര്‍മിച്ച് കടലിലേക്ക് ഒഴുകുന്ന വെള്ളം തടഞ്ഞുനിര്‍ത്തുന്ന പദ്ധതി ആവിഷ്കരിച്ചത് ഇദ്ദേഹമാണ്.

ദേശമംഗലം, വരവൂര്‍, എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍ പഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ച് രൂപംനല്‍കിയ കടങ്ങോട് ശുദ്ധജല വിതരണ പദ്ധതി തുടങ്ങിയവ ഇദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ യാഥാര്‍ഥ്യമായവയാണ്.

ജലപുരുഷന്‍ പുരസ്കാരം, ജലശ്രീ അവാര്‍ഡ് എന്നവ ലഭിച്ചു. ഇ.എം.എസിന്‍െറ ഭാര്യാസഹോദരന്‍െറ മകനാണ്. ഭാര്യ: വടക്കുംകര മനക്കല്‍ സതി അന്തര്‍ജനം.
മക്കള്‍: നാരായണന്‍, കവിത. മരുമക്കള്‍: ഗായത്രി, അജിത് നമ്പൂതിരി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തെക്കേടത്ത് മന വളപ്പില്‍.

Tags:    
News Summary - water conservator t.n.n. bhattathiripad passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.