മു​ണ്ട​ത്തി​ക്കോ​ട് സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ 

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ർ. വെ​ടി​ക്കോ​പ്പു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​നം ന​ട​ന്നോ എ​ന്ന​തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്ര​ധാ​ന​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. സ്ഫോ​ട​ന​ത്തി​ന്റെ തീ​വ്ര​ത വ​ർ​ധി​പ്പി​ച്ച​ത് നി​രോ​ധി​ത രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മാ​കാ​മൊ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ടം ന​ട​ന്ന പ്ര​ദേ​ശ​ത്ത് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പൊ​ട്ടാ​സ്യം ക്ലോ​റേ​റ്റി​ന്റെ സാ​ന്നി​ധ്യം സൂ​ചി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. സ്ഫോ​ട​ന സ്ഥ​ല​ത്തു​നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ളു​ടെ വി​ശ​ദ​മാ​യ രാ​സ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

കൂ​ടു​ത​ൽ ശ​ബ്ദം ല​ഭി​ക്കാ​ൻ പ​ട​ക്ക നി​ർ​മാ​ണ​ത്തി​ൽ ഇ​ത്ത​രം വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പ​ട​ക്ക​ങ്ങ​ളു​ടെ സ്ഫോ​ട​ന​തീ​വ്ര​ത വ​ർ​ധി​പ്പി​ക്കാ​നാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി പൊ​ട്ടാ​സ്യം ക്ലോ​റേ​റ്റ് ചേ​ർ​ക്കു​ന്ന​ത്. ചെ​റി​യ ചൂ​ടേ​റ്റാ​ലോ നേ​രി​യ ഉ​ര​സ​ലു​ണ്ടാ​യാ​ലോ പെ​ട്ടെ​ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന വി​ല​ക്കു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​രം വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം പെ​സോ (പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ക്സ്‍പ്ലോ​സി​വ് സേ​ഫ്റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ) പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​താ​ണ്. നി​ർ​മാ​ണ​ശാ​ല​യി​ൽ ഈ ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടോ എ​ന്ന് പൊ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

വെള്ളാരംകടവ് പടക്കശാലയിലെ സ്ഫോടകവസ്‌തുക്കൾ പരിശോധനക്കയച്ചു

മു​ത​ല​മ​ട: പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​ന് വേ​ണ്ടി വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്ന മു​ത​ല​മ​ട വെ​ള്ളാ​രം​ക​ട​വി​ലെ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​ക​വ​സ്‌​തു​ക്ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. എ.​എ​സ്.​പി ആ​ശ ശ​ര​ത്തി​നൊ​പ്പം ബോം​ബ് സ്‌​ക്വാ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് വെ​ള്ളാ​രം​ക​ട​വി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. തൃ​ശൂ​ർ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര​യി​ലു​ണ്ടാ​യ സ്ഫോ​ട​ന ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചു​ള്ളി​യാ​ർ ഡാം ​തെ ന്മ​ല​യോ​ര​ത്തു​ള്ള വെ​ള്ളാ​രം​ക​ട​വി​ലെ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​ക്ക് ജി​ല്ല ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ ആ​ർ. രാ​മ​ച​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - Was the disaster caused by negligence or violation of the law?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.