Posted On
date_range Updated On
date_range ശ്രീലേഖയുടെ ആരോപണം തള്ളി സംവിധായകൻ മാർട്ടിൻ ജോസഫ്; സിനിമയുമായി ചെറുകഥക്ക് യാതൊരു സാമ്യവുമില്ല
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ.ശ്രീലേഖയുടെ ചെറുകഥ മോഷ്ടിച്ചാണ് ദൃഢം സിനിമയുടെ കഥ തയ്യാറാക്കിയതെന്ന ആരോപണം തള്ളി സംവിധായകൻ മാർട്ടിൻ ജോസഫ്. ശ്രീലേഖയുടെ ചെറുകഥ ഇന്ന് യൂട്യൂബിൽ കണ്ടുവെന്നും രണ്ടിലെയും പശ്ചാത്തലം പൊലീസ് സ്റ്റേഷനാണെന്നതൊഴിച്ച് തന്‍റെ സിനിമയുമായി ചെറുകഥക്ക് യാതൊരു സാമ്യവുമില്ലെന്നും മാർട്ടിൻ ജോസഫ് പ്രതികരിച്ചു.
ഷെയിൻ നിഗം നായകനായ ദൃഢം തന്‍റെ കരിങ്കുടി പൊലാസ് സ്റ്റേഷൻ എന്ന ചെറുകഥ കോപ്പിയടിച്ചതാണെന്നായിരുന്നു മുൻ ഡി.ജി.പി കൂടിയായ ആർ. ശ്രീലേഖയുടെ വാദം. മാത്രമല്ല, ഷെയിൻ നിഗം അഭിനയിച്ച ഭൂതകാലം എന്ന സിനിമയുടെ കഥയും താൻ പണ്ട് യൂട്യൂബിൽ പങ്കുവെച്ച അനുഭവ കഥയും ഒന്നാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.