പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് 16കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിയായ വിദ്യാഥിനിയെ പനവൂർ സ്വദേശിയായ ഫഹദാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. നെടുവേലി ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായ പെൺകുട്ടി.

പെൺകുട്ടിയുടെ വീടിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കാത്ത് നിന്ന് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ശേഷം ഇയാൾ കാറിൽ കടന്നു കളഞ്ഞു. കഴുത്തിൽ പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് പ്രതിക്കെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Rejected love proposal; Youth stabs and injures 16-year-old girl in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.