കൊല്ലം: 'വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി 17ന് തിങ്കളാഴ്ച കൊല്ലത്ത് സംഘടിപ്പിക്കുന്ന വഖ്ഫ് സംരക്ഷണ റാലിയുടെയും മഹാസമ്മേളനവും നടത്തുമെന്ന് എസ്.ഡി.പി.ഐ. തിങ്കഴാള്ച വൈകീട്ട് നാലിനെ കൊല്ലം ആശ്രാമം മൈതാനിയില്‍ നിന്നാരംഭിക്കുന്ന ബഹുജന റാലി പീരങ്കി മൈതാനിയില്‍ സമാപിക്കും.
തുടര്‍ന്ന് വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന മഹാസമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് അധ്യക്ഷത വഹിക്കും.
എസ്.ഡി.പി.ഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍, പി.ആര്‍. സിയാദ്, പി.കെ. ഉസ്മാന്‍, വിമന്‍ ഇന്ത്യ മൂവ്മെന്റ് ദേശീയ വൈസ് പ്രസിഡന്റ് കെ.കെ. റൈഹാനത്ത്, എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസലു റഹ്മാന്‍, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, ജോണ്‍സണ്‍ കണ്ടച്ചിറ, എം. എം. താഹിര്‍, ട്രഷറര്‍ എന്‍.കെ. റഷീദ് ഉമരി, സംസ്ഥാന പ്രവര്‍ത്തക സെക്രട്ടറിയേറ്റ് അംഗങ്ങൾ, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ സംബന്ധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. സിയാദ്, സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.