ഉമീദ് പോർട്ടൽ: വഖഫ്​ സ്വത്ത് രജിസ്​ട്രേഷൻ സമ്പൂർണമാക്കും -ചെയർമാൻ

കൊ​ച്ചി: വ​ഖ​ഫ്​ ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വ​ഖ​ഫ്​ സ്​​ഥാ​പ​ന​ങ്ങ​ളും ട്രൈ​ബ്യൂ​ണ​ൽ അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഉ​മീ​ദ് പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​പ്​​ലോ​ഡ് ചെ​യ്ത് സ​മ്പൂ​ർ​ണ നേ​ട്ടം കൈ​വ​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. ഹം​സ.

ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ മു​സ്‍ലിം മ​ത സം​ഘ​ട​ന​ക​ൾ മു​ഴു​വ​ൻ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി​യി​ലെ വ​ഖ​ഫ്​ ബോ​ർ​ഡ് ആ​സ്​​ഥാ​ന കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്യാ​ൻ ബാ​ക്കി​യു​ള്ള 29 വ​ഖ​ഫ് സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ന​ട​പ​ടി​ക​ൾ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും ഡി​വി​ഷ​ന​ൽ ഓ​ഫി​സു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ച ഹെ​ൽ​പ് ഡ​സ്​​കു​ക​ൾ വ​ഴി​യും പൂ​ർ​ത്തി​യാ​ക്കും. യോ​ഗ​ത്തി​ൽ കെ.​എ​സ്.​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ർ​ഡ് അം​ഗം ഉ​മ​ർ ഫൈ​സി മു​ക്കം സ്വാ​ഗ​ത​വും ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ടി.​എ​ച്ച്. ഹാ​രി​സ്​ മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. പി.​യു. അ​ലി, സി.​കെ. ഉ​സ്​​മാ​ൻ എ​ന്നി​വ​ർ ഉ​മീ​ദ് പോ​ർ​ട്ട​ൽ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ച്ചു. കെ. ​മോ​യി​ൻ കു​ട്ടി, അ​ഡ്വ. ത്വ​യ്യി​ബ് ഹു​ദ​വി (സ​മ​സ്​​ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ), വി.​എ​ച്ച്. അ​ലി ദാ​രി​മി, സി.​എ. ഹൈ​ദ്രോ​സ്​ (കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത്), കെ.​എ. സു​ബൈ​ർ, അ​ഡ്വ. മു​ഹ​മ്മ​ദ് ഹ​നീ​ഫ് (കെ.​എ​ൻ.​എം മ​ർ​ക​സു​ദ്ദ​അ്‍വ), ബ​ഷീ​ർ ക​ല്ലേ​പ്പാ​ടം (സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ), കെ.​പി. അ​ലി​യാ​ർ (എ​സ്.​വൈ.​എ​സ്), എ.​എ​സ്. കു​ഞ്ഞു​മു​ഹ​മ്മ​ദ്, എ.​എം. പ​രീ​ത്, സി.​എം. അ​ഷ്ക​ർ (എ​റ​ണാ​കു​ളം ജി​ല്ല ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ), എ​ൻ. കാ​ദ​ർ, വി.​എം.​എ. ല​ത്തീ​ഫ് (വ​ഖ​ഫ്​ സം​ര​ക്ഷ​ണ വേ​ദി) അ​ബ്ദു​ൽ ഖാ​ദ​ർ (അ​ഖി​ല കേ​ര​ള വ​ഖ​ഫ്​ സം​ര​ക്ഷ​ണ സ​മി​തി), മു​ഹ​മ്മ​ദ്, സി.​ഐ. പ​രീ​ത്, ഹൈേ​ദ്രാ​സ്​ കാ​രോ​ത്തു​കു​ഴി (കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ), വി.​എം. ഇ​സ്​​മാ​യി​ൽ സ​ലീം (കേ​ര​ള എ​ൻ​ഷ്യ​ന്റ് മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ), കോ​യ​പ്പ​ത്തൊ​ടി ഇ​ബ്രാ​ഹിം, റ​ഹ്​​മ​ത്തു​ല്ല (കേ​ര​ള മു​ത്ത​വ​ല്ലി അ​സോ​സി​യേ​ഷ​ൻ), കെ.​എം. അ​ബ്ദു​ൽ ക​രീം (മു​സ്‍ലിം എം​പ്ലോ​യീ​സ്​ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ), എം.​എ.​എ. ക​രീം (ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി) തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Umeed Portal: Waqf property registration will be completed -Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.