വഖഫ് നിയമനം: സർക്കാർ പണ്ഡിത സംഘടനകളുമായി ചർച്ചക്ക് തയ്യാറാകണം -ജംഇയ്യത്ത് ഉലമായെ ഹിന്ദ്

കായംകുളം: വഖഫ്​ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും വിഷയത്തിൽ മുസ്ലിം പണ്ഡിത സംഘടനകളുമായി ചർച്ച ചെയ്ത് ഉചിത തീരുമാനത്തിലെത്തണമെന്നും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യൽ എന്നത് ഇസ്ലാമിക ശരീഅത്തുമായും മത വിശ്വാസവുമായും ബന്ധപ്പെട്ട വിഷയമാണ്. മതനിയമങ്ങളിൽ അവഗാഹമുള്ള പണ്ഡിതരാണ് ഇതിൽ ആധികാരിക തീരുമാനം പറയേണ്ടത്. ആയതിനാൽ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് കാരണമാകുരുത്.

വഖഫ്​ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിലൂടെ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പണ്ഡിത സംഘടനകളുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനത്തിലെത്താൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മൗലാനാ പി പി. മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എച്ച് അലിയാർ ഖാസിമി, വൈസ് പ്രസിഡന്റുമാരായ ടി.എ. അബ്ദുൽ ഗഫാർ കൗസരി, അബ്ദുശ്ശകൂർ ഖാസിമി, ഹാശിം ഹദ്ദാദ് തങ്ങൾ, മുഹമ്മദ് ശരീഫ് കൗസരി, ഉബൈദുല്ലാഹ് ഖാസിമി, ശംസുദ്ധീൻ ഖാസിമി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Waqf appointment: Government should be prepared to hold talks with scholarly organizations: Jamiat Ulema-e-Hind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.