വീണ്ടും മലകയറണമെന്ന്​ ബിന്ദുവും കനകദുർഗയും

കോട്ടയം: ശബരിമല ദർശനത്തിന്​ എത്തി പൊലീസ്​ തിരിച്ചിറക്കിയ ബിന്ദുവും കനക ദുർഗയും വീണ്ടും മലകയറണമെന്ന ആവശ്യ ത്തിൽ ഉറച്ചു നിൽക്കുന്നു. ക്രമസമാധാന പ്രശ്​നമുണ്ടാകു​െമന്ന്​ കാണിച്ച്​ പൊലീസ്​ ഇവരെ പിന്തിരിപ്പിക്കാൻ ശ്ര മിക്കുകയാണ്​.

കഴിഞ്ഞ ദിവസം സന്നിധാനത്തിന്​ ഒരു കിലോ മീറ്റർ മാത്രം അക​െല വെച്ചാണ്​ ബിന്ദുവിനും കനക ദുർഗക്കും പിന്തിരിയേണ്ടി വന്നത്​. ശക്​തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു പിൻമാറ്റം. പൊലീസ്​ കബളിപ്പിച്ച്​ പിന്തിരിപ്പിക്കുകയായിരുന്നുവെന്ന്​ ബിന്ദു ആരോപിച്ചിരുന്നു. ഇരുവർക്കും ആരോഗ്യ പ്രശ്​നമുണ്ടെന്ന്​ കാണിച്ച്​ പൊലീസ്​ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകീട്ട്​ മൂന്ന്​ മണിയോടെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ വീണ്ടും ദർശനത്തിനായി ശബരിമല കയറണമെന്ന നിലപാടിൽ ബിന്ദുവും കനക ദുർഗയും ഉറച്ചു നിന്നു. സുരക്ഷ ഒരുക്കണമെന്ന്​ ആവശ്യപ്പെട്ട്​ കോട്ടയം ഡി.വൈ.എസ്.പി കത്ത്​ നൽകുകയും ചെയ്തു. തുടർന്ന്​ കോട്ടയം ഡി.വൈ.എസ്​.പി ആശുപത്രിയിലെത്തി ഇരുവരെയും സന്ദർശിച്ചു. എന്നാൽ ശബരിമലയിലെ നിലവിലെ സാഹചര്യത്തിൽ വീണ്ടും ഇവർക്ക് മല കയറുന്നതിന് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു ബിന്ദുവിനും കനക ദുർഗയ്ക്കും ശബരിമല ദർശനം നടത്താൻ സാധിക്കാതിരുന്നത്. പൊലീസി​​​െൻറ സമ്മർദത്തെ തുടർന്നാണ് തിരിച്ചിറങ്ങിയതെന്നാണ് ഇവരുടെ വാദം.

Tags:    
News Summary - Want Climp up the Sabarimala Again say Bindu and Kanaka Durga - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.