കൊച്ചി: വാണാക്രൈ റാൻസംവെയർ വൈറസിെൻറ വ്യാപനത്തിനിടയാക്കിയ വിൻഡോസ് ഒാപറേറ്റിങ് സംവിധാനത്തിെൻറ പഴയ പതിപ്പുകളുള്ള കമ്പ്യൂട്ടറുകൾ വ്യാപകമായി ഉപയോഗത്തിലുള്ള കേരളത്തിന് ഭീഷണി ഏറെയെന്ന് സൈബർ വിദഗ്ധർ.
ഇൻഫർമേഷൻ കേരള മിഷനും സൈബർ ഡോമും സുരക്ഷ നടപടികളുമായി രംഗത്തുണ്ടെങ്കിലും സംസ്ഥാനത്ത് കൂടുതൽ ജാഗ്രത വേണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. ഒരാൾക്ക് തെൻറ കമ്പ്യൂട്ടറിലെ ഒാപറേറ്റിങ് സംവിധാനം പരിഷ്കരിക്കണമെങ്കിൽ 3000 രൂപയെങ്കിലും മുടക്കേണ്ടിവരും. ൈമക്രോസോഫ്റ്റ് നേരത്തേതന്നെ പിൻവലിച്ചെങ്കിലും പണം കൊടുത്ത് വാങ്ങിയ ഒാപറേറ്റിങ് സംവിധാനം ഉപേക്ഷിക്കാൻ കമ്പ്യൂട്ടർ ഉപയോക്താക്കൾ തയാറായിട്ടില്ല.
ഇന്ത്യയിൽ പൊതുവെയും പ്രത്യേകിച്ച് കേരളത്തിലും ഇപ്പോഴും നിരവധിപേർ ഇത് ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ കേരളം നേരിടുന്ന സൈബർ ആക്രമണ ഭീഷണി കനത്തതാണെന്നും സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ. വിനോദ് ഭട്ടതിരി ‘മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ സർക്കാർ ഒാഫിസിലും അംഗീകൃത കമ്പ്യൂട്ടർ സോഫ്റ്റ്വെയറുകളേ ഉപയോഗിക്കാവൂ എന്ന് െഎ.ടി സെക്രട്ടറി നിർദേശിച്ചിരുന്നെങ്കിലും പല വകുപ്പിലും ഇനിയും നടപ്പായിട്ടില്ല.
അതേസമയം, കമ്പ്യൂട്ടർ ഉപയോക്താക്കൾ ഒാപറേറ്റിങ് സംവിധാനം പരിഷ്കരിക്കാൻ നിർബന്ധിതമാകുന്നതിലൂടെ സാമ്പത്തികലാഭം ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണോ വാണാക്രൈ ആക്രമണത്തിന് പിന്നിലെന്ന സംശയവും ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച സംസ്ഥാനത്തെ ഏഴ് പഞ്ചായത്തിലെയും ചൊവ്വാഴ്ച പാലക്കാട് ദക്ഷിണ റെയിൽവേ ഡിവിഷൻ ഒാഫിസിലെയും കമ്പ്യൂട്ടറുകൾ ആക്രമണത്തിന് ഇരയായത് കൂടുതൽ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. മുൻകരുതലുകൾ താൽക്കാലിക സുരക്ഷ മാത്രമേ ഉറപ്പുനൽകുന്നുള്ളൂ എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതിനിടെ, സൈബർ ആക്രമണത്തിെൻറ യഥാർഥ ഉറവിടം കണ്ടെത്താനും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും രാജ്യാന്തര തലത്തിൽ നടപടി ഉൗർജിതപ്പെടുത്തിയതായാണ് സൂചന. ഇൻറർപോളിെൻറ സഹായത്തോടെയാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.