പാലക്കാട്: വാളയാർ പീഡനകേസിൽ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ച് സി.ബി.ഐ. സി.ബി.ഐ കൊച്ചി യൂനിറ്റിലെ ഡി.വൈ.എസ്.പി വി.എസ് ഉമയുടെ നേതൃത്വത്തിലുള്ള സംഘമാവും കേസന്വേഷണം നടത്തുക. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് കോടതി നൽകിയിരിക്കുന്ന നിർദേശം.
നേരത്തെ കേസിൽ അന്വേഷണം നടത്തി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ,സി.ബി.ഐ കുറ്റപത്രം ഫയലിൽ സ്വീകരിക്കാതെ പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സിബിഐയോടു തന്നെ വീണ്ടും അന്വേഷിക്കാൻ പാലക്കാട് ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എൽ.ജയ്വന്ത് നിർദേശിക്കുകയായിരുന്നു
വാളയാർ അട്ടപ്പള്ളത്ത് 13കാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒമ്പതു വയസ്സുകാരിയെ മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണമെന്നായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പൊലീസിന്റെ റിപ്പോർട്ട്. സംഭവം വിവാദമായതോടെ നാർകോട്ടിക് സെൽ ഡിവൈ.എസ്.പിക്ക് കേസ് കൈമാറി. ഇരുവരം പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. എന്നാൽ, തെളിവില്ലെന്ന് പറഞ്ഞ് എല്ലാ പ്രതികളെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. 2021 ജനുവരി ആറിന് ഹൈകോടതി ഈ വിധി റദ്ദാക്കുകയും പ്രതികളെല്ലാവരും വീണ്ടും ജയിലിലാവുകയും ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.