വാളയാർ കേസ് സി.ബി.ഐക്ക്

തിരുവനന്തപുരം: വാളയാറിൽ രണ്ട് ദലിത് പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ്​ സി.ബി.ഐക്ക് വിട്ടു. സി.ബി.ഐക്ക് കൈമാറാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. കേസ് ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ സി.ബി.ഐ അന്തിമ തീരുമാനമെടുക്കും.

പെൺകുട്ടികളുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. കേരളാ പൊലീസോ മറ്റ് ഏജൻസികളോ അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്നും സി.ബി.ഐക്ക് കേസ് കൈമാറണമെന്നും ആയിരുന്നു രക്ഷിതാക്കൾ ആവശ്യം.

കേസിൽ തുടരന്വേഷണം പൊലീസ് നടത്തുന്നതിൽ വിശ്വാസമില്ലെന്നും പുനർ വിചാരണ കൊണ്ടുമാത്രം പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്നും വാളയാർ സമരസമിതിയും ചൂണ്ടിക്കാട്ടിയിരുന്നു. സി.ബി.ഐ അന്വേഷണമോ ഹൈകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നായിരുന്നു സമരസമിതിയുടെ നിലപാട്.

വാളയാറിൽ 13കാ​​രി​​​യെ 2017 ജ​​നു​​വ​​രി 13നും ​​ഒ​​മ്പ​​തു വ​​യ​​സ്സു​​കാ​രി​യെ മാ​​ർ​​ച്ച് നാ​​ലി​​നും തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും പ്ര​​കൃ​​തി​​വി​​രു​​ദ്ധ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ​താ​​യി ക​​ണ്ടെ​​ത്തിയിരുന്നു. വി. മധു, ഷിബു, എം. മധു എന്നിവരാണ് കേസുകളിലെ ഒന്നും രണ്ടും നാലും പ്രതികൾ. ​മൂന്നാം പ്രതി പ്രദീപ്​കുമാർ ആത്മഹത്യ ചെയ്​തിരുന്നു. 

അന്വേഷണം കോടതി മേൽനോട്ടത്തിലാവണം –കുട്ടികളുടെ അമ്മ

പാ​ല​ക്കാ​ട്​: വാ​ള​യാ​ർ കേ​സ്​ സി.​ബി.​െ​എ​ക്ക്​ വി​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ​ൈ​ഹ​കോ​ട​തി മേ​ൽ​േ​നാ​ട്ട​ത്തി​ൽ വേ​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ അ​മ്മ. കേ​സ്​ അ​ട്ടി​മ​റി​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്​​ത ഡി​വൈ.​എ​സ്.​പി സോ​ജ​നെ​തി​രെ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും വേ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ്റ​വാ​ളി​ക​ളെ ര​ക്ഷി​ച്ച പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രേ​യും പ്രോ​സി​ക്യൂ​ട്ട​റേ​യും സി.​ബി.​െ​എ​ ​അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ വാ​ള​യാ​ർ നീ​തി സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.