പാലക്കാട്: വാളയാർ കേസിൽ ഹൈകോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികളുമായി സർക്കാർ മു ന്നോട്ട്. കേസിൽ തുടരന്വേഷണം വേണമെന്ന ആവശ്യം സർക്കാർ ഉന്നയിക്കും. കേസ് സി.ബി.െഎക്ക് വിടണമെന്ന നിർദേശം സർക്കാർ പരിഗണനയിലില്ല.
കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടുവെന്ന് മാതാവിെൻറ മൊഴി നിലനിൽക്കുന്നതിനാൽ മേൽകോടതിയിൽ പ്രധാനപ്രതികൾ ശിക്ഷിക്കപ്പെടാമെന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം. തെളിവുകൾ ദുർബലമായതിനാൽ പുനരന്വേഷണത്തിന് കോടതി അനുകൂല ഉത്തരവിടാൻ സാധ്യത കുറവാണ്. കേസിൽ അപ്പീൽ നൽകാൻ സർക്കാറിന് 90 ദിവസത്തെ സാവകാശമുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 30ന് മൂന്നാംപ്രതിയെയും ഒക്ടോബർ 25ന് ഒന്നും രണ്ടും നാലും പ്രതികളെയുമാണ് പോക്സോ കോടതി കുറ്റമുക്തമാക്കിയത്. ഇതുപ്രകാരം മൂന്നാംപ്രതിയുടെ കേസിൽ ഇനി 60 ദിവസമെ അപ്പീലിന് സമയമുള്ളൂ. മറ്റുള്ളവരുടെ കാര്യത്തിൽ പ്രോസിക്യൂഷന് കൂടുതൽ സമയമുണ്ട്.
മൂന്നാംപ്രതിയുടെ കേസിെൻറ വിധിപകർപ്പ് മാത്രമെ കോടതിയിൽനിന്ന് ലഭ്യമായിട്ടുള്ളൂ. മറ്റു മൂന്നുപേരുടെ വിധിപകർപ്പ് ലഭ്യമായിട്ടില്ല. രണ്ട് ദിവസത്തിനകം ഇത് ലഭിച്ചേക്കും.
കേസിലെ പ്രായപൂർത്തിയാകാത്ത, അഞ്ചാംപ്രതിയുടെ വിചാരണ പാലക്കാട് ജുവനൈൽ കോടതിയിൽ പുരോഗമിക്കുകയാണ്. നവംബർ പകുതിയോടെ വിധി വന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.