Posted On
date_range Updated On
date_range റിസോർട്ട് ജീവനക്കാരി കാറിടിച്ചു മരിച്ചു; അപകടം സഹോദരൻ നോക്കിനിൽക്കെ
വൈത്തിരി: ലക്കിടി ദേശീയപാതയിൽ കാറിടിച്ച് റിസോർട്ട് ജീവനക്കാരിയായ യുവതി മരിച്ചു. ലക്കിടി ഉപവൻ റിസോർട്ടിലെ ഗാ ർഡൻ ജീവനക്കാരിയും തളിപ്പുഴ സ്വദേശിനിയുമായ മാണിക്കോത്ത് കൃഷ്ണൻ നമ്പ്യാരുടെ മകൾ പ്രീതയാണ് (43) മരിച്ചത്.
വ്യാഴാഴ്ച രാവിലെ ജോലിക്കുപോകുന്നതിന് സഹോദരെൻറ ജീപ്പിൽ റിസോർട്ടിന് മുമ്പിലിറിങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കാർ ഇടിച്ചത്. മൂന്നുമാസം മുമ്പാണ് റിസോർട്ടിൽ പ്രീത ജോലിക്കുചേർന്നത്. ഭർത്താവ് മനോജ്. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: സന്തോഷ്, സുനിത, ധനേഷ്. മൃതദേഹം വൈകീട്ടോടെ തളിപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.