തിരുവനന്തപുരം: വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെ കടയടപ്പു സമരം ആരംഭിച്ചു. സംസ്ഥാന വ്യാപകമായി രാവിലെ ആറു മുതൽ വൈകുന്നേരം അഞ്ചുവരെയാണു സമരം. കേരളപ്പിറവി ദിനമായതിനാലാണ് കടയടപ്പുസമരം 11 മണിക്കൂറാക്കി ചുരുക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജി.എസ്.ടി നികുതി സമ്പ്രദായം അടിയന്തരമായി പിൻവലിക്കുക. വാടക- കുടിയാൻ നിയമം പാസാക്കുക. റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.