പിണറായിക്കും സ്തുതിപാഠകർക്കും ഇനിയെങ്കിലും മൂക്കുകയറിടാൻ യെച്ചൂരിക്ക് സാധിക്കട്ടെ -വി.ടി. ബൽറാം

കോഴിക്കോട്: ജനങ്ങളുടെ വായ് മൂടിക്കെട്ടുന്ന പൊലീസ് നിയമ ഭേദഗതി 118 (എ) എന്ന കരിനിയമത്തിൽ നിന്ന് പിണറായി വിജയനെ പിന്തിരിപ്പിച്ച കേരളീയ പൊതു സമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായി വി.ടി. ബൽറാം എം.എൽ.എ. സി.പി.എമ്മിന്‍റെ പ്രഖ്യാപിത കാഴ്ചപ്പാടുകൾക്ക് കടകവിരുദ്ധമായി നിരന്തരം പ്രവർത്തിക്കുന്ന പിണറായി വിജയനും സ്തുതിപാഠകർക്കും ഇനിയെങ്കിലും മൂക്കുകയറിടാൻ സീതാറാം യെച്ചൂരിയടങ്ങുന്ന സി.പി.എം നേതൃത്വത്തിന് സാധിക്കട്ടെയെന്നും ബൽറാം പറഞ്ഞു.

ഗവർണർ ഒപ്പിട്ട് വിജ്ഞാപനം ചെയ്ത ഓർഡിനൻസ് തൽക്കാലം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന കേവല പ്രഖ്യാപനം കൊണ്ട് കാര്യമില്ല. ഓർഡിനൻസ് പൂർണ്ണമായി പിൻവലിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

ഡേറ്റ സെക്യൂരിറ്റിയുടെയും വ്യക്തികളുടെ സ്വകാര്യതയുടേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റേയുമൊക്കെ വിഷയത്തിൽ സി.പി.എം എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപിത കാഴ്ചപ്പാടുകൾക്ക് കടകവിരുദ്ധമായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയനും സ്തുതിപാഠകർക്കും ഇനിയെങ്കിലും മൂക്കുകയറിടാൻ സീതാറാം യെച്ചൂരിയടങ്ങുന്ന സി.പി.എം നേതൃത്വത്തിന് സാധിക്കട്ടെ -ബൽറാം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.