സര്‍ക്കാര്‍ നയം നടപ്പാക്കാത്ത പൊലീസുകാര്‍ക്കെതിരെ നടപടി –മന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ നയം നടപ്പാക്കാത്ത പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇപ്പോഴുണ്ടായ വിവാദത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ പൊലീസ് ഭീകരതയുണ്ടെന്ന് ചിത്രീകരിക്കുന്നത് ശരിയല്ല. മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലെ പൊലീസ് അത്ര ഭീകരമല്ളെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് റിക്രൂട്ട് ചെയ്ത പൊലിസാണ് ഇപ്പോഴുമുള്ളത്. പൊലീസ് എന്തുചെയ്യണമെന്ന് ബി.ജെ.പിയല്ല തീരുമാനിക്കുന്നത്. പൊലീസ് നടപടിക്കെതിരായ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, അതിനെ എതിര്‍പ്പായി വ്യാഖ്യാനിക്കരുതെന്നും അഭിപ്രായപ്രകടനം മാത്രമാണെന്നുമായിരുന്നു മറുപടി.

 

Tags:    
News Summary - vs sunilkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.