Posted On
date_range Updated On
date_range 'പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് വിളിക്കുക'
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ എം.എൽ.എ. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് മുസ്ലിംലീഗ് യു.ഡി.എഫിലെ ഏറ്റവും വലിയ കക്ഷിയായി ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന കോടിയേരിയുടെ പരാമർശത്തിനെതിരെയാണ് വി.ഡി സതീശൻ രംഗത്തുവന്നത്.
'എൻെറ ഓർമ്മയിലുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി പിന്തുണ കൊടുത്തത് സി.പി എമ്മിനായിരുന്നു. ഈ വാദം തന്നെയാണ് കഴിഞ്ഞ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മോദിയും അമിത് ഷായും ഉയർത്തിയത്. അതായത് കോൺഗ്രസ് ജയിച്ചാൽ മുസ്ലീമായ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്ന്.ഇതുപോലെ പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് വിളിക്കുന്നത്?' -വി.ഡി സതീശൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.