വി.എസ്. പാർട്ടിക്കൊപ്പമുണ്ട്, അതിന്‍റെ ആവേശം എല്ലാവരിലുമുണ്ട് -എം.എ. ബേബി

തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ്. അച്യുതാന്ദൻ പാർട്ടിക്കൊപ്പമുണ്ടെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. വി.എസ്. ഒപ്പമുള്ളതിന്‍റെ ആവേശം എല്ലാവരിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പ്രവർത്തനങ്ങളിൽ സംഭാവന ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് വി.എസിനെന്നും എം.എ. ബേബി വ്യക്തമാക്കി.

പ്രായപരിധിയുടെ അടിസ്ഥാനത്തിൽ മുഖ്യ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞവരുടെ സേവനം തുടർന്നും പ്രയോജനപ്പെടുത്തുമെന്ന് എം.എ. ബേബി പറഞ്ഞു. അതിനുള്ള രൂപരേഖ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യും.

കഴിഞ്ഞ പാർട്ടി കോൺഗ്രസ് മുതലാണ് ഇത്തരത്തിലുള്ള പുതിയ സംഘടനാ തത്വം പ്രാബല്യത്തിൽ വന്നത്. ഓരോ സംസ്ഥാനത്തിലെ അനുഭവം എന്നാണെന്ന് പഠിച്ച് മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് തീരുമാനമെടുക്കുമെന്നും എം.എ. ബേബി വ്യക്തമാക്കി.

Tags:    
News Summary - VS is with the party; everyone is excited about it -M.A. Baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.