കോടതിവിധി മതനിരപേക്ഷ മൂല്യങ്ങളെ ശക്​തിപ്പെടുത്തുന്നത്​ –വി.എസ്​

തിരുവനന്തപുരം: ബാബരി മസ്ജിദ് കേസിൽ ബി.ജെ.പി നേതാക്കക്കെതിരെ വിചാരണ തുടരാം എന്ന സുപ്രീംകോടതി വിധി രാജ്യത്തിെൻറ മതനിരപേക്ഷ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്ന് വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. ഗൂഢാലോചനക്കേസിൽ ഉൾപ്പെട്ട കല്യാൺസിങ് ഗവർണർസ്ഥാനവും കുമാർ ഭാരതി കേന്ദ്രമന്ത്രിപദവും രാജിവെക്കണം. അല്ലാത്തപക്ഷം ഇവരെ പുറത്താക്കാൻ ബന്ധപ്പെട്ടവർ നടപടി എടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടുകളും ഇക്കൂട്ടർ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും വർധിച്ചുവരുന്ന കാലത്ത്, കേസിലെ ബി.ജെ.പി നേതാക്കളുടെ ഗൂഢാലോചന സമയബന്ധിതമായി വിചാരണക്ക് വിധേയമാക്കണമെന്ന സുപ്രീംകോടതി വിധിക്ക് ഏറെ സാംഗത്യമുണ്ടെന്നും വി.എസ് പറഞ്ഞു.  

 

Tags:    
News Summary - vs achuthanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.