തിരുവനന്തപുരം: പാറ്റൂർ ഭൂമി കേസ് ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിൽ കേസിൽ വീണ്ടും ഇടപെടാൻ സാധിക്കില്ലെന്ന് വി.എസ്. അച്യുതാനന്ദനോട് വിജിലൻസ് കോടതി. താൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് നിർദേശം നൽകണമെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ സമർപ്പിച്ച ഹരജിയിലാണ് ചൊവ്വാഴ്ച വിജിലൻസ് കോടതി നിലപാട് വ്യക്തമാക്കിയത്.
എന്നാൽ, ഹൈകോടതി റദ്ദാക്കിയത് വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ആണെന്നും സ്വകാര്യ ഫ്ലാറ്റ് കമ്പനി സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറി ഫ്ലാറ്റ് നിർമിച്ചു എന്നതാണ് തെൻറ കക്ഷിയുടെ ഹരജിയെന്നും വി.എസിെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അഭിഭാഷകെൻറ വാദത്തെതുടർന്ന് ഹരജിയിൽ വിധി പറയുന്നത് ഈ മാസം 13ലേക്ക് മാറ്റി.
മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമി ഇടപാട് കേസ് കഴിഞ്ഞമാസമാണ് ഹൈകോടതി റദ്ദാക്കിയത്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തിരുവനന്തപുരം പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഫ്ലാറ്റ് കമ്പനിക്ക് കൂട്ടുനില്‍ക്കുകയും അതിനുവേണ്ടി ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ കേസ്. ജല അതോറിറ്റിയുടെ സ്ഥലമാണ് ഫ്ലാറ്റ് കമ്പനി സ്വന്തമാക്കിയത്. ജല അതോറിറ്റിയുടെ നിലപാട് വകവവെക്കാതെ കമ്പനിക്ക് അനുകൂലമായ തീരുമാനം ഉമ്മൻ ചാണ്ടി സ്വീകരിച്ചു എന്നതായിരുന്നു വിജിലന്‍സിെൻറ കണ്ടെത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.