Posted On
date_range Updated On
date_range മൂന്നാർ ദൗത്യസംഘം: ചെന്നിത്തലയുടെ പ്രസ്താവന വസ്തുതാവിരുദ്ധം -വി.എസ്
തിരുവനന്തപുരം: താൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ മൂന്നാര്‍ ദൗത്യസംഘം പരാജയമായിരുന്നെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന അപഹാസ്യവും വസ്തുതാവിരുദ്ധവുമാണെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദൻ. മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ നടപടി വേണമെന്ന കാര്യത്തില്‍ സംശയമില്ല. മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് സബ്കലക്ടറെ മാറ്റേണ്ടതില്ലെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. നിലവിലെ ൈകയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് പ്രത്യേക ദൗത്യസംഘത്തെ നിേയാഗിേക്കണ്ടതുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.