പി.എ.പി കരാര്‍, പെപ്സി ജലചൂഷണം: സര്‍ക്കാര്‍ ഇടപെടണം –വി.എസ്


തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ നദീജലകരാര്‍ ലംഘിച്ച് കേരളത്തിന് ലഭിക്കേണ്ട വെള്ളം തമിഴ്നാട് സര്‍ക്കാര്‍ കടത്തിക്കൊണ്ടുപോവുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വി.എസ്. അച്യുതാനന്ദന്‍.

പാലക്കാട് ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുകയാണ്. പാലക്കാട് മേഖലയില്‍നിന്ന് കരാര്‍ ലംഘിച്ച് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതുമൂലം ചിറ്റൂര്‍ മേഖലയിലെ എണ്ണായിരം ഏക്കര്‍ കൃഷി നശിച്ചുകഴിഞ്ഞു.

മണക്കടവില്‍നിന്നും ഷോളയാറില്‍നിന്നുമായി 19.25 ടി.എം.സി ജലം കേരളത്തിന് ലഭിക്കേണ്ടതാണ്. എന്നാല്‍ അതിന്‍െറ നാലിലൊന്ന് മാത്രമാണ് ലഭിക്കുന്നത്.  കുടിവെള്ളാവശ്യത്തിനുവേണ്ടി വിനിയോഗിക്കേണ്ട ജലം തമിഴ്നാട്  കൃഷിക്കും വൈദ്യുതോല്‍പാദനത്തിനുമാണ് വിനിയോഗിക്കുന്നത്.  
ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രി പ്രത്യേകം താല്‍പര്യമെടുത്ത് നടപടികള്‍ ത്വരിതപ്പെടുത്തണം. തമിഴ്നാട് മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് കാര്യങ്ങളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Tags:    
News Summary - vs achudhanadhan on different issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.