Posted On
date_range Updated On
date_range എഴുത്ത് തന്നെയാണ് എഴുത്തുകാരന്‍റെ നിലപാടെന്ന് വി.ആർ സുധീഷ്
കോഴിക്കോട്: എഴുത്ത് തന്നെയാണ് എഴുത്തുകാരന്‍റെ നിലപാടെന്ന് കഥാകാരൻ വി.ആർ സുധീഷ്. എഴുത്തുകാരൻ മനസ് കൊണ്ടോ ജീവിതം കൊണ്ടോ എത്ര തന്നെ മാറിയാലും അവരുടെ എഴുത്തുകൾ അവിടെ തന്നെ ഉണ്ടാകും. എഴുത്തുകാരൻ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ ഈ സമൂഹത്തിന്‍റെ പ്രതിനിധികളാണെന്നും വി.ആർ സുധീഷ് വ്യക്തമാക്കി.
ഭാഷയെ വളർത്തുക എന്നത് ഒരു എഴുത്തുകാരന്‍റെ ദൗത്യമാണ്. വായിക്കുന്ന കുട്ടികൾ അടക്കമുള്ളവർക്ക് ഭാഷയെ നവീകരിച്ചു കൊടുക്കണമെന്നും വി.ആർ സുധീഷ് ചൂണ്ടിക്കാട്ടി. 'മാധ്യമം' ആഴ്ചപ്പതിപ്പിന്‍റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ദ് റൈറ്റേഴ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.