വോട്ടുകച്ചവടം: രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല; മുല്ലപ്പള്ളിക്ക് പിണറായിയുടെ മറുപടി

ന്യൂഡൽഹി: സി.പി.എം-ബി.ജെ.പി വോട്ടുകച്ചവടമെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് പിണറായി പറഞ്ഞു.

മുല്ലപ്പള്ളിയുടെ വെല്ലുവിളി എല്ലാ അർഥത്തിലും ഏറ്റെടുക്കുന്നു. അദ്ദേഹത്തിന്‍റെ കൈയ്യിൽ തെളിവുണ്ടെങ്കിൽ വെളിപ്പെടുത്താം. പൊയ് വെടികൾ കൊണ്ടൊന്നും രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും പിണറായി വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വോട്ടുകച്ചവടത്തിനായി ധാരണയിലെത്തിയെന്നാണ് മുല്ലപ്പള്ളി രാവിലെ ആരോപിച്ചത്. പാലായിൽ നടത്തിയതിന് സമാനമായ വോട്ടുകച്ചവടം ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകാം. പാലായിലെ ബി.ജെ.പിയുടെ ഏഴായിരം വോട്ടുകൾ എവിടെ പോയെന്നും മുല്ലപ്പള്ളി ചോദിച്ചിരുന്നു.

Tags:    
News Summary - Vote Sale Pinarayi Vijayan to Mullappally Ramachandran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.