എടവനക്കാട്: ഇന്ത്യയിലും വിദേശത്തും പ്രവർത്തിച്ചിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകനായ വി.എം.എം അബ്ദുൽ ജലീൽ (74) ന ിര്യാതനായി. 1960 മുതൽ 2007 വരെ മുംബൈയിലും ഗൾഫിലുമായി വിവിധ ഇംഗ്ലീഷ് പത്രങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം നിലവിൽ എ റണാകുളം കലൂരിൽ വിശ്രമ ജീവിതത്തിലായിരുന്നു.
എടവനക്കാട് വടക്കേവീട്ടില്‍ കൊച്ചുസാഹിബിന്റെയും കദീജയുടെയും മകനായി 1945 മെയ് 25 ന് ജനിച്ച ഇദ്ദേഹം കോഴിക്കോട് ഫാറൂഖ് കോളേജ്, ഡല്‍ഹി ജാമിഅ മില്ലിയ, ബോംബെ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. മുബൈയിലെ പഠനകാലത്തു തന്നെ ഫ്രീ പ്രസ് ജേര്‍ണലില്‍ സബ് എഡിറ്റര്‍ ട്രെയിനിയായി പ്രവർത്തിച്ചു. തുടർന്ന് 1974 മുതല്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രസിദ്ധീകരിച്ചിരുന്ന ഫിനാന്‍ഷ്യല്‍ എക്‌സപ്രസിന്റെ ചീഫ് സബ് എഡിറ്ററായി നാലുവര്‍ഷം പ്രവര്‍ത്തിച്ചു.
1978ൽ ദുബൈയിലെ പ്രമുഖ പത്രമായ ഖലീജ് ടൈംസിൻെറ സീനിയര്‍ എഡിറ്ററായി നിയമിതിനായി. ഖലീജ് ടൈംസിന്റെ പ്രാരംഭ പ്രവര്‍ത്തനത്തില്‍ പങ്കളിയായി. ഗൾഫിലെ വിവിധ പത്രങ്ങളിൽ ജോലി ചെയ്ത ഇദ്ദേഹം 30 വര്‍ഷത്തെ പ്രവാസത്തിനു ശേഷം 2007 ല്‍ ജോലിയില്‍ നിന്നു വിരമിക്കുമ്പോള്‍ അബൂദാബി ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ മാഗസിന്‍ എഡിറ്ററായിരുന്നു.
പ്രവാസം മതിയാക്കി തിരിച്ചെത്തിയ അബ്ദുൽ ജലീൽ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യയുടെ എറണാകുളം ചാപ്റ്റര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ബീവികുഞ്ഞി. മക്കൾ: പര്‍വേസ് മുഹമ്മദ് ജലീല്‍, ഷബ്‌നം മുഹമ്മദ് ജലീൽ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കുഴുപ്പിള്ളിയിലെ എടവനക്കാട് മഹല്ല് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.