Posted On
date_range Updated On
date_range മദ്യശാലകളുടെ എൻ.ഒ.സി: സുധീരൻ ഗവർണർക്ക് കത്ത് നൽകി
തിരുവനന്തപുരം: മദ്യശാലകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ എൻ.ഒ.സി ആവശ്യമില്ലെന്ന ഒാർഡിനൻസിനെതിരെ കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഒാർഡിൻസിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് സുധീരൻ ഗവർണർക്ക് കത്ത് നൽകി.
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ഇത് മാറ്റി സ്ഥാപിക്കാൻ ബെവ്കോ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ എതിർപ്പ് മൂലം ഇവ മാറ്റി സ്ഥാപിക്കാൻ ബെവ്കോക്ക് സാധിച്ചിരുന്നില്ല. ഇൗ പശ്ചാത്തലത്തിലാണ് മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ പുതിയ ഒാർഡിൻസ് സംസ്ഥാന സർക്കാർ കൊണ്ട് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.