വിമാനത്താവളം: മുഖ്യമന്ത്രിയുടേത് ഏകപക്ഷീയ പ്രഖ്യാപനം –സുധീരന്‍

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന്‍െറ കാര്യത്തില്‍ ഇടതുമുന്നണി മന്ത്രിസഭക്ക് പറ്റിയ തെറ്റ് പുതിയൊരു വിമാനത്താവളത്തിന്‍െറ കാര്യത്തില്‍ സര്‍ക്കാറിന് ഉണ്ടാകരുതെന്ന് കെ.പി.സി.സി  പ്രസിഡന്‍റ് വി.എം. സുധീരന്‍. പഠനങ്ങളോ പരിശോധനകളോ ഇല്ലാതെ മുന്‍ എല്‍.ഡി.എഫ് മന്ത്രിസഭ ആറന്മുള വിമാനത്താവളത്തിന് തത്ത്വത്തില്‍ അനുമതി നല്‍കിയതോടെയാണ് വിവാദം ആരംഭിച്ചത്. കേന്ദ്ര വ്യോമയാനമന്ത്രിയെക്കണ്ട് പുതിയ വിമാനത്താവള പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രി, മുന്‍ അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാതെ അതേ പാതയിലൂടെ മുന്നോട്ടുപോകുകയാണ്. ഏകപക്ഷീയമായ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിവാദങ്ങള്‍ക്കാണ് ഇടവരുത്തിയിട്ടുള്ളത്.

എല്ലാ നടപടിക്രമങ്ങളും നിയമപരമായ പരിശോധനയും സുതാര്യമായി പൂര്‍ത്തീകരിച്ച്  ആക്ഷേപങ്ങള്‍ക്കും അഴിമതിക്കും ഇടവരുത്താതെ പുതിയ വിമാനത്താവളത്തിനുള്ള സാധ്യത പരിശോധിക്കുന്നതാണ് ഉചിതം. ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് വ്യവസ്ഥാപിതവും സുതാര്യവുമായ നടപടികളാണ് വേണ്ടതെന്നും സുധീരന്‍ വ്യക്തമാക്കി.

Tags:    
News Summary - vm sudeeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.