കേരളപ്പിറവി ആഘോഷം: മുൻ മുഖ്യമന്ത്രിമാരെ ഒഴിവാക്കിയത് ശരിയായില്ല -സുധീരൻ

തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാർഷികാഘോഷത്തിൽ നിന്ന് മുൻ മുഖ്യമന്ത്രിമാരെ ഒഴിവാക്കിയത് ശരിയായില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. മുൻ മുഖ്യമന്ത്രി എ.കെ ആന്‍റണിയെ മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. എല്ലാ മുൻ മുഖ്യമന്ത്രിമാരും ചടങ്ങിൽ ഉണ്ടാകുമെന്നാണ് ആന്‍റണിയെ അറിയിച്ചിരുന്നത്. എന്നാൽ, പ്രസിദ്ധീകരിക്കപ്പെട്ട പരിപാടിയിൽ പേര് ഉൾപ്പെടുത്തിയില്ല. പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് ആന്‍റണി ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയതെന്നും സുധീരൻ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് പരിപാടിയെ കുറിച്ച് മുൻകൂട്ടി ഒന്നും പറഞ്ഞിരുന്നില്ല. മഹത്തായ ഒരു പരിപാടി നടത്തുമ്പോൾ അതിൽ പങ്കെടുക്കേണ്ടവരെ മുൻകൂട്ടി ക്ഷണിക്കാറുണ്ട്. ആന്‍റണിയെ ക്ഷണിച്ചെങ്കിലും പരിപാടിയിൽ ഉൾപ്പെടുത്തിയില്ല. എന്നാൽ, ഉമ്മൻചാണ്ടിയെ ക്ഷണിക്കുക പോലും ചെയ്തില്ല. മുൻ മുഖ്യമന്ത്രി വി.സ് അച്യുതാനന്ദനോടും സമാന രീതിയിലുള്ള സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.  

 

Tags:    
News Summary - vm sudeeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.